ലയണിന് ശേഷം എംഎല്‍എയായി ദിലീപ്; പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; കാണാം  

April 19, 2017, 8:03 pm
 ലയണിന് ശേഷം എംഎല്‍എയായി ദിലീപ്; പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; കാണാം  
Film News

ലയണിന് ശേഷം ദിലീപ് എംഎല്‍എ ആയി എത്തുന്ന 'രാമലീല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 125 കോടി പിന്നിട്ട പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല.

ദിലീപ് നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്. സച്ചിയാണ് തിരക്കഥ. പ്രയാഗാ റോസ് മാര്‍ട്ടിനാണ് നായിക. തമിഴ് താരം രാധികാ ശരത്കുമാറും ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ്.

ലയണ്‍ എന്ന ചിത്രത്തില്‍ എംഎല്‍എ ആയും മന്ത്രിയായും ദിലീപ് വേഷമിട്ടിരുന്നു. ഈ സിനിമയില്‍ യുവ എംഎല്‍എയുടെ റോളിലാണ് ദിലീപ്. ഹ്യൂമര്‍ ട്രാക്കിലൂടെ കഥ പറയുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും എന്ന് തിരക്കഥാകൃത്ത് സച്ചി പറയുന്നു. സംവിധായകനായതിന് ശേഷം സച്ചി മറ്റൊരാള്‍ക്ക് വേണ്ടി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് രാമലീല. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപി സുന്ദറിന്റേതാണ് സംഗീതം.