‘ക്ഷണിച്ചാലും ഇല്ലേലും അവാര്‍ഡ് ദാന ചടങ്ങില്‍ താരങ്ങള്‍ പങ്കെടുക്കണം’; സിനിമയില്‍ സ്വന്തം കാര്യം സിന്ദാബാദ് എന്നാണ് ഇപ്പോഴെന്ന് കെ.ജി ജോര്‍ജ്

September 12, 2017, 8:15 am

‘ക്ഷണിച്ചാലും ഇല്ലേലും അവാര്‍ഡ് ദാന ചടങ്ങില്‍ താരങ്ങള്‍ പങ്കെടുക്കണം’; സിനിമയില്‍ സ്വന്തം കാര്യം സിന്ദാബാദ് എന്നാണ് ഇപ്പോഴെന്ന് കെ.ജി ജോര്‍ജ്
Film News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും താരങ്ങള്‍ പങ്കെടുക്കണമെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ്. സിനിമയിലെ പുതിയ തലമുറ ഇത്തരം പരിപാടികള്‍ക്ക് വരാതിരിക്കാന്‍ കാരണം പഴയ സ്‌നഹമോ ആത്മാര്‍ഥതയോ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലാത്തതാണെന്ന് തോന്നുന്നുവെന്നും മലയാള മനോരമയില്‍ എഴുതിയ കോളത്തില്‍ കെ.ജി ജോര്‍ജ് വ്യക്തമാക്കുന്നു.

പഴയകാലമല്ല, ഇന്ന്. പണ്ട് നടീനടന്മാരും നിര്‍മാതാവും സംവിധായകരുമെല്ലാം ഒരു കുടുംബം പോലെയായിരുന്നു. വലിയ ഒരു കൂട്ടായ്മയായിരുന്നു സിനിമ. എല്ലാവര്‍ക്കും മനഃസാക്ഷിയുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കാണുമ്പോള്‍ ഹലോ പറയുന്നതില്‍ ഒതുങ്ങുകയാണ് ഇപ്പോഴത്തെ ബന്ധങ്ങള്‍. വ്യക്തിബന്ധങ്ങള്‍ കുറഞ്ഞുവരികയാണ്. ക്ഷണിച്ചാലും ഇല്ലെങ്കിലും സിനിമാരംഗത്തെ പ്രതിഭകള്‍ ഇത്തരം ചടങ്ങുകളില്‍ എത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പ്രസക്തമാണ്.

പണ്ടത്തെ പുരസ്‌കാര വിതരണ ചടങ്ങുകളുടെ ആരവവും തിരക്കുമൊന്നും ഇപ്പോള്‍ കാണാനില്ലെന്നതാണ് വാസ്തവം. സിനിമാ താരങ്ങളുടെ പങ്കാളിത്തം കുറയുന്നത്, വരും വര്‍ഷങ്ങളിലെ പുരസ്‌കാര വിതരണത്തിന്റെ മാറ്റ് കുറയ്ക്കുമെന്നാണ് മന്ത്രി എ.കെ ബാലന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ജോര്‍ജ് പറയുന്നു. അടൂര്‍ ഗോപാലകൃഷ്ണന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം സമ്മാനിക്കുന്നത് കാണാന്‍ ആരോഗ്യസ്ഥിതി മെച്ചമല്ലെങ്കിലും കൊച്ചിയില്‍ നിന്നും തലശേരി വരെ കാറില്‍ താന്‍ സഞ്ചരിച്ചെന്നും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തെന്നും അദ്ദേഹം വ്യക്തമാക്കുന്നു.