പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സിനിമ? 

October 10, 2017, 3:59 pm
പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സിനിമ? 
Film News
Film News
പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സിനിമ? 

പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സിനിമ? 

മലയാളത്തിന്റെ സൂപ്പർ നായകന്മാരായ മോഹൻലാലിന്റയും മമ്മൂട്ടി യുടെയും താര പുത്രന്മാരായ പ്രണവ് മോഹൻലാലും ദുല്‍ഖര്‍ സൽമാനും ഒന്നിച്ചു അഭിനയിക്കുമോ എന്ന ആകാംഷയ്ക്ക് വിരാമം ഇട്ടുകൊണ്ട് ദുല്‍ഖര്‍ പറയുന്നത് “തീർച്ചയായും ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമയില്‍ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്." ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഈ സ്വപ്ന സിനിമയെക്കുറിച്ച് പറഞ്ഞത്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന 'ആദി' ജിത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. ലാല്‍ജോസ്, ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ്‌ ദുല്‍ഖറിന്‍റെതായി മലയാളത്തില്‍ ഇനി വരാനുള്ളത്. അതിനിടയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജും സംവിധാനം ചെയ്യുന്ന സിനിമയും ദുല്‍ഖറിന്‍റെ ലിസ്റ്റിലുണ്ട്.

പറ്റുന്നത്ര കാലം സിനിമയില്‍ നില്‍ക്കുക എന്ന് തന്നെയാണ് തന്‍റെ ആഗ്രഹം എന്നും ഈ നായക നടന്‍ വെളിപ്പെടുത്തുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ട്ടമാണ്.ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങല്‍ക്കായി കാത്തിരിക്കുന്നു., മമ്മൂട്ടിയുമൊത്തൊരു ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന്, വാപ്പച്ചിയുമൊത്തൊരു ചിത്രം എന്നെങ്കിലും ഉണ്ടാവട്ടെ... ഉണ്ടാവണം എന്നാണെന്‍റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു.