പ്രണവുമായുള്ള ചിത്രം സംഭവിക്കുക തന്നെ ചെയ്യുമെന്ന് ദുല്‍ഖര്‍; ‘ആ ദിനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു’ 

October 11, 2017, 8:46 pm
 പ്രണവുമായുള്ള ചിത്രം സംഭവിക്കുക തന്നെ ചെയ്യുമെന്ന് ദുല്‍ഖര്‍; ‘ആ ദിനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു’ 
Film News

പ്രണവ് മോഹന്‍ലാലും താനും ഒന്നിക്കുന്ന ചിത്രം സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെട്ടാല്‍ അങ്ങനെ ഒരു ചിത്രം സംഭവിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ പ്രതീക്ഷ പങ്ക് വെച്ചത്.

ആ സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്. കഴിയുന്ന അത്ര കാലം സിനിമയില്‍ നില്‍ക്കുക എന്നതാണ് ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഇത് വരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. ഇനിയും ഒരു പാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.