ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരി ഇനി മറിയം അമീറാ സല്‍മാന്‍ 

May 19, 2017, 1:04 pm
ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരി ഇനി മറിയം അമീറാ സല്‍മാന്‍ 
Film News
Film News
ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരി ഇനി മറിയം അമീറാ സല്‍മാന്‍ 

ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരി ഇനി മറിയം അമീറാ സല്‍മാന്‍ 

ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയുടെയും മകള്‍ക്ക് മറിയം അമീറാ സല്‍മാന്‍ എന്ന് പേരിട്ടു. മേയ് അഞ്ചിന് ബംഗളൂരു മദേഴ്‌സ് ഹോസ്പിറ്റലില്‍ വച്ചാണ് ദുല്‍ഖറിനും അമാലിനും മകള്‍ പിറന്നത്. ദുല്‍ഖര്‍ തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും മകള്‍ പിറന്ന കാര്യം അറിയിച്ചത്. അന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇതാണ് 'എല്ലാ സ്നേഹത്തിനും ഞങ്ങള്‍ക്കുമേല്‍ ചൊരിയുകയാണ്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹംല ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു'

ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക റിലീസ് ചെയ്ത ദിവസത്തിലാണ് മകള്‍ പിറന്നത് എന്നത് മറ്റൊരു യാദൃശ്ചികത. ഡിസംബര്‍ 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്.

ദുല്‍ഖറിന്റെ സഹോദരി സുറുമിയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ളതാണ് മദേഴ്‌സ് ഹോസ്പിറ്റല്‍. സാമൂഹിക മാധ്യമങ്ങളിലൂടെ മകളുടേതെന്ന വ്യാജേന പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും ദുല്‍ഖര്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഉടന്‍ തന്നെ മകളുടെ ചിത്രം താന്‍ നേരിട്ട് പോസ്റ്റ് ചെയ്യാമെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.