‘സുറുമയില്‍ നീലകണ്‍പീലി’ ഹദിയയിലെ ആദ്യ ഗാനം പുറത്ത്

April 21, 2017, 5:33 pm
‘സുറുമയില്‍ നീലകണ്‍പീലി’ ഹദിയയിലെ ആദ്യ ഗാനം പുറത്ത്
Film News
Film News
‘സുറുമയില്‍ നീലകണ്‍പീലി’ ഹദിയയിലെ ആദ്യ ഗാനം പുറത്ത്

‘സുറുമയില്‍ നീലകണ്‍പീലി’ ഹദിയയിലെ ആദ്യ ഗാനം പുറത്ത്

നിഷാന്‍, അമീര്‍ നിയാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനംചെയ്യുന്ന ഹദിയയുടെ ആദ്യ ഗാനം പുറത്തിറങ്ങി. സുറുമയില്‍ നീലകണ്‍പീലി മിന്നുന്ന എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശരത് ആണ് ഈണമിട്ടിരിക്കുന്നത്. സംഗീത സംവിധായകനായ ഹരിഹരന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എത്തിക്കല്‍ എന്റര്‍ടൈന്‍മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ ബാനറില്‍ അയൂബാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന ഹദിയയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് കെ ശ്രീനിവാസ് ആണ്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആ മനോഹര ഗാനം കാണാം