സര്‍പ്രൈസ് ഹിറ്റിന് രണ്ടാംഭാഗവുമായി ബിനു.എസ്; ‘ഇതിഹാസ 2’ വരുന്നു 

October 10, 2017, 12:19 pm
സര്‍പ്രൈസ് ഹിറ്റിന് രണ്ടാംഭാഗവുമായി ബിനു.എസ്; ‘ഇതിഹാസ 2’ വരുന്നു 
Film News
Film News
സര്‍പ്രൈസ് ഹിറ്റിന് രണ്ടാംഭാഗവുമായി ബിനു.എസ്; ‘ഇതിഹാസ 2’ വരുന്നു 

സര്‍പ്രൈസ് ഹിറ്റിന് രണ്ടാംഭാഗവുമായി ബിനു.എസ്; ‘ഇതിഹാസ 2’ വരുന്നു 

ബോക്‌സ്ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടിയ 'ഇതിഹാസ'യ്ക്ക് രണ്ടാംഭാഗവുമായി സംവിധായകന്‍ ബിനു എസ്. ഉണ്ണി മുകുന്ദനും ടൊവീനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സ്റ്റൈലി'ന് ശേഷം ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇതിഹാസ 2'. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് പുതിയ പ്രോജക്ടിന്റെ കാര്യം അറിയിച്ചത്.

സുഹൃത്തുക്കളെ, ഇതിഹാസ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച നിങ്ങള്‍ ഇതും സ്വീകരിക്കും എന്ന വിശ്വാസത്തോടെ ഞങ്ങള്‍ വീണ്ടും വരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം. 
ബിനു.എസ്‌ 

ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രാഹകൻ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്ന ഗാനങ്ങളും ചിത്രത്തിൽ ഉണ്ടാകും.