ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി

July 15, 2017, 11:20 am
ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി
Film News
Film News
ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി

ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി

മലയാളത്തിന്റെ ശ്രദ്ധേയനായ ഛായാഗ്രഹകന്‍ ജോമോൻ ടി ജോണിന്റെ സംവിധായകനാകുന്നു. കേരളത്തിന്റെ സ്വന്തം കപ്പലെന്ന ആരവം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാഴ്ത്തുകയും ചെയ്ത 'കൈരളി' എന്ന കപ്പലിന്റെ കഥ പറയുന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ ടി ജോണിന്റെ സംവിധാന അരങ്ങേറ്റം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. കൈരളി എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിദ്ധാർത്ഥ ശിവയുടേതാണ് തിരക്കഥ.

നിവിന്‍ പോളി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരണം നടക്കും.

ആയിരത്തിത്തൊള്ളായിരത്തി എഴുപത് - എൺപത് കാലഘട്ടവും വര്‍ത്തമാന കാലവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. റിയൽ ലൈഫ് വർക്സും പോളി ജൂനിയര്‍ പിക്ചേഴ്സും ചേർന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങും.