‘കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളാണ് ഒരുവനെ വലിയവനാക്കുന്നത്’; ക്യാംപസ് ഷോര്‍ട്ട് ഫിലിം ‘കുടു കുടു വണ്ടി’ കാണാം

August 12, 2017, 4:32 pm
‘കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളാണ് ഒരുവനെ വലിയവനാക്കുന്നത്’; ക്യാംപസ് ഷോര്‍ട്ട് ഫിലിം ‘കുടു കുടു വണ്ടി’ കാണാം
Film News

ചെറിയ ചെറിയ ആഗ്രഹങ്ങളുടെ പൂര്‍ത്തികരണമാണ് ഏറ്റവും വലിയ സന്തോഷമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ‘കുടു കുടു വണ്ടി’ എന്ന ഈ ഷോര്‍ട്ട് ഫിലിം കാണാം. അപ്പു എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബുള്ളറ്റില്‍ കയറമെന്ന കുഞ്ഞ് ആഗ്രഹത്തിന്റെ സഫലീകരിക്കണമാണ് ഈ ക്യാംപസ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. എസ്എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥിയായ സുഹൈല്‍ ബക്കറിന്റെ ഡിഗ്രി ചിത്രമാണ് ‘കുടുകുടു വണ്ടി’. പതിവ് ക്യാംപസ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റ്‍ അദ്വൈതാണ്.

ഇതിനോടകം യൂട്യൂബില്‍ 6000 വ്യൂവേഴ്സ് പിന്നിട്ട ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ലുക്ക് ജോസാണ് ‍. സുഹൈലും അച്ചുത് കാര്‍ത്തികേയനുമാണ് തിരക്കഥാകൃത്തുകള്‍. ആശാജീവന്റേതാണ് പശ്ചാത്തല സംഗീതം കിരണ്‍, സൈമണ്‍, മീനു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.