ലാല്‍ ജോസ് സിനിമകളുടെ ‘നടന്‍’, സുബീഷിന് ഇത് എട്ടാമൂഴം 

May 17, 2017, 7:15 pm
ലാല്‍ ജോസ് സിനിമകളുടെ ‘നടന്‍’, സുബീഷിന് ഇത് എട്ടാമൂഴം 
Film News
Film News
ലാല്‍ ജോസ് സിനിമകളുടെ ‘നടന്‍’, സുബീഷിന് ഇത് എട്ടാമൂഴം 

ലാല്‍ ജോസ് സിനിമകളുടെ ‘നടന്‍’, സുബീഷിന് ഇത് എട്ടാമൂഴം 

ക്ലാസ്‌മേറ്റ്‌സിന് ശേഷം 12 സിനിമകളാണ് ലാല്‍ ജോസ് സംവിധാനം ചെയ്തത്. ഇതില്‍ എട്ട് സിനിമകളിലും സുബീഷ് സുധി എന്ന നടനുണ്ട്. ലാല്‍ജോസ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ച ഈ നടന്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സ്വഭാവ നടനെന്ന നിലയില്‍ സ്വന്തം ഇടം നേടിയെടുത്തുകഴിഞ്ഞു. ക്ലാസ്‌മേറ്റ്‌സ് മുതല്‍ പുതിയ മോഹന്‍ലാല്‍ സിനിമ വരെ ചെറുതും വലുതുമായ റോളുകളുമായി മുന്നേറുമ്പോള്‍ സുബീഷിന് മുന്നില്‍ ഗുരുവായും വഴികാട്ടിയായുമാണ് ലാല്‍ജോസിന് സ്ഥാനം. ഒരു മെക്‌സിക്കന്‍ അപാരത, ദ ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം സുബീഷ് സുധി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മോഹന്‍ലാല്‍ -ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ളത്.

ലാല്‍ ജോസ് ചിത്രത്തില്‍ എട്ടാം തവണയും അഭിനയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് സുബീഷ് സുധി. 2006 ഒരു മെയ് മാസത്തില്‍ ലാല്‍ജോസ് സാറിന്റെ ക്ലാസ്സ്മേറ്റ്‌സ് എന്ന സിനിമയില്‍ ആണ്

എന്റെ സിനിമാ ജീവിതം തുടങ്ങിയത് അന്ന് കോട്ടയം cms കോളേജ് ആയിരുന്നു ലൊക്കേഷന്‍. 2017 മെയ് തുമ്പ st.xaviers കോളേജില്‍ കേരളം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലാല്‍ജോസ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.ഞാന്‍ അതില്‍ ഒരു കാരക്ടര്‍ ചെയ്യുന്നു ലാല്‍ജോസ് സാറിന്റെ കൂടെ എന്റെ എട്ടാമത്തെ സിനിമ എങനെ നന്ദി പറയണം എന്ന് അറിയില്ല

കഥാപാത്രങ്ങള്‍ക്കായി കംപ്ലീറ്റ് മേക്കോവറിനും സുബീഷ് സുധി തയ്യാറായിട്ടുണ്ട്. ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടിയില്‍ മൊട്ടയടിച്ച് മൂപ്പന്റെ റോളിലായിരുന്നു സുബീഷ്. പെട്ടെന്ന് കൂടുതലാര്‍ക്കും തിരിച്ചറിയാനാകാത്ത മേക്ക് ഓവര്‍. മെക്‌സിക്കന്‍ അപാരതയില്‍ കണ്ണൂരുകാരനായ വിദ്യാര്‍ത്ഥി നേതാവ് രാജേഷ്. എന്ന് നിന്റെ മൊയ്തീനില്‍ മൊയ്തീനെ ആരാധിക്കുന്ന മുടിവെട്ടുകാരന്‍. മറിയംമുക്കില്‍ തീരദേശത്തുള്ള ചാണ്ടിയായും സുബീഷ് അഭിനയിച്ചു.

ലോര്‍ഡ് ലിവിംഗ്‌സ്റ്റണില്‍ സുബീഷ് സുധി 
ലോര്‍ഡ് ലിവിംഗ്‌സ്റ്റണില്‍ സുബീഷ് സുധി 

കോളേജ് കലോല്‍സവത്തില്‍ മികച്ച നടനായി അഭിനയരംഗത്തെത്തിയ സുബീഷ് സുധി കഥ പറയുമ്പോള്‍, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, മറിയം മുക്ക്, കറുത്ത ജൂതന്‍, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി ,മുല്ല, അറബിക്കഥ,എന്ന് നിന്റെ മൊയ്തീന്‍, ഗാംഗ്സ്റ്റര്‍,തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അഭിനയത്തിലേക്കുള്ള വഴിതുറന്ന് നല്‍കിയത് ലാല്‍ ജോസ് സാര്‍ ആണ്. ഗുരുവായി കാണുന്നതും അദ്ദേഹത്തെയാണ്. അദ്ദേഹത്തിന്റെ എട്ട് സിനിമകളില്‍ അഭിനയിക്കാനായത് തന്നെ വലിയ നേട്ടമാണ്. ചെറുതോ വലുതോ എന്ന് നോക്കാതെ അഭിനേതാവ് എന്ന നിലയില്‍ വെല്ലുവിളിയാകുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സുബീഷ് സുധി പറയുന്നു.

ലാല്‍ ജോസിന്റെ സിനിമയില്‍ മാത്രമല്ല പരസ്യചിത്രമായി വീണ്ടും കഥ പറയുമ്പോള്‍ എന്ന ഹ്രസ്വചിത്രമൊരുക്കിയപ്പോള്‍ അതിലും ലാല്‍ജോസ് സുബീഷിനെ അഭിനയിപ്പിച്ചു. നവാഗതര്‍ ഒരുക്കുന്ന പൈപ്പിന്‍ചുവട്ടിലെ പ്രണയം, സിനിമാക്കാരന്‍, സലിം കുമാര്‍ സംവിധാനം ചെയ്്ത കറുത്ത ജൂതന്‍ എന്നിവയാണ് സുബീഷ് സുധിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.