‘ചില്ല് തീറ്റ’ ട്രോളന്‍മാര്‍ വൈറലാക്കി, ഒടുവില്‍ വാസ്തവം പറഞ്ഞ് ലെന 

May 17, 2017, 5:25 pm
‘ചില്ല് തീറ്റ’ ട്രോളന്‍മാര്‍ വൈറലാക്കി, ഒടുവില്‍ വാസ്തവം പറഞ്ഞ് ലെന 
Film News
Film News
‘ചില്ല് തീറ്റ’ ട്രോളന്‍മാര്‍ വൈറലാക്കി, ഒടുവില്‍ വാസ്തവം പറഞ്ഞ് ലെന 

‘ചില്ല് തീറ്റ’ ട്രോളന്‍മാര്‍ വൈറലാക്കി, ഒടുവില്‍ വാസ്തവം പറഞ്ഞ് ലെന 

ഒരു ചില്ല് കഷ്ണം ഭാവഭേദമൊന്നുമില്ലാതെ കൂളായി ചവച്ചരച്ച് തിന്നുന്ന ലെനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് വന്നത്. ലെനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോ വൈറലാവുകയും ചെയ്തു. ലെന ചില്ല് തിന്നുന്ന വീഡിയോയിലെ അമ്പരപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സംഗതി ട്രോളന്‍മാര്‍ ഏറ്റെടുത്തു. ചില്ലാണേ എന്ന 22 ഫിമേയില്‍ കോട്ടയത്തിലെ പാട്ടും ചില്‍ സാറാ ചില്‍ എന്ന മഹേഷിന്റെ പ്രതികാരത്തിലെ പഞ്ച് ഡയലോഗുമെല്ലാം ട്രോളുകളായി. ട്രോളന്‍മാര്‍ രണ്ട് ദിവസമായി തന്റെ ചില്ല് തീറ്റ ആഘോഷമാക്കിയതറിഞ്ഞ ലെന വീഡിയോയ്ക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി.

പൊട്ടിച്ചിരി സ്‌മൈലിയുമായാണ് ലെനയുടെ പോസ്റ്റ്. ചില്ല് തീറ്റയെക്കുറിച്ച് വന്ന ട്രോളുകളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ''രണ്ടു ദിവസം മുന്‍പ്, ഞാന്‍ ലൊക്കേഷനില്‍ വച്ച് ഒരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ആ വീഡിയോയില്‍ ഞാന്‍ ചവയ്ക്കുന്നത് സത്യത്തില്‍ ഒരു ഗ്ലാസ് കഷ്ണമല്ല മറിച്ച് ആക്ഷന്‍ സീക്വന്‍സുകളില്‍ ഒക്കെ ഉപയോഗിക്കുന്ന വാക്‌സ് ആണ്. വീഡിയോ ഇത്രയും വൈറല്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല.''

A post shared by Lena (@lenasmagazine) on

സിനിമയില്‍ രംഗങ്ങളുടെ വിശ്വസനീയതയ്ക്ക് ഉപയോഗിക്കുന്ന ഇത്തരമൊരു സംഗതിയെക്കുറിച്ച് ഏതായാലും പ്രേക്ഷകര്‍ക്ക് പിടി കിട്ടി.