നൂറും കടന്ന് മുന്നേറിയ മഹേഷിന്റെ പ്രതികാരം ഇനി ഡിവിഡിയില്‍ കാണാം, ഡിവിഡി റിലീസ് നാളെ

May 9, 2016, 3:20 pm
നൂറും കടന്ന് മുന്നേറിയ മഹേഷിന്റെ പ്രതികാരം ഇനി ഡിവിഡിയില്‍ കാണാം, ഡിവിഡി റിലീസ് നാളെ
Film News
Film News
നൂറും കടന്ന് മുന്നേറിയ മഹേഷിന്റെ പ്രതികാരം ഇനി ഡിവിഡിയില്‍ കാണാം, ഡിവിഡി റിലീസ് നാളെ

നൂറും കടന്ന് മുന്നേറിയ മഹേഷിന്റെ പ്രതികാരം ഇനി ഡിവിഡിയില്‍ കാണാം, ഡിവിഡി റിലീസ് നാളെ

ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായ മഹേഷിന്റെ പ്രതികാരം ഡിവിഡി നാളെ പുറത്തിറങ്ങും. ചിത്രം തിയറ്ററുകളില്‍ നൂറ് നാള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡിവിഡി പുറത്തിറങ്ങുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിന് കരിയറില്‍ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രവുമാണ് മഹേഷിന്റെ പ്രതികാരം.

ആഷിക് അബുവിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ദിലീഷ് പോത്തനാണ് മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്തത്. ആഷിക് അബുവാണ് നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം സമീപമകാലത്ത് വിമര്‍ശനങ്ങളോ വിയോജിപ്പുകളോ ഇല്ലാതെ തിയറ്ററുകളില്‍ വിജയം കൊയ്ത ചിത്രവുമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തി്‌ലുള്ള ചിത്രത്തിനായി ബിജിബാല്‍ ഒരുക്കിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.