മേഘ്‌നാ രാജ് വിവാഹിതയാകുന്നു? 

October 11, 2017, 4:57 pm
മേഘ്‌നാ രാജ് വിവാഹിതയാകുന്നു? 
Film News
Film News
മേഘ്‌നാ രാജ് വിവാഹിതയാകുന്നു? 

മേഘ്‌നാ രാജ് വിവാഹിതയാകുന്നു? 

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മേഘ്‌നാ രാജ് തെലുങ്ക് നടൻ ചിരഞ്ജീവി സർജയുമായി വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ.

കുറച്ചുനാളുകളായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാ ലോകത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങള്‍ ഇത് നിഷേധിച്ചിരുന്നു.ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയവും ഡിസംബര്‍ 6 ന് വിവാഹവും ഉണ്ടാകുമെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌നരാജ് മലയാളസിനിമയില്‍ അരങ്ങേറുന്നത്. കുറഞ്ഞ കാലയളവില്‍ ഒട്ടേറെ ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാലു സംവിധാനം ചെയ്ത വായുപുത്ര എന്ന തെലുങ്ക് സിനിമയിലുടെയാണ് ചിരഞ്ജീവി സര്‍ജ സിനിമാമേഖലയില്‍ എത്തുന്നത്.