‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ 

October 12, 2017, 10:03 pm
 ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ 
Film News
Film News
 ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ 

‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ 

'ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു'നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ പറഞ്ഞതാണിത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച് അമൃത ടിവിയില്‍ വരുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ആന്റണി പെരുമ്പാവൂര്‍.

ഡ്രൈവറായി മോഹന്‍ലാലിനോടൊപ്പം ജോലിക്ക് കയറിയത് തൊട്ട് പിന്നീട് നിര്‍മ്മാതാവായിട്ടുള്ള അനുഭവങ്ങളും ആന്റണി പരിപാടിയില്‍ പറഞ്ഞു. ദൃശ്യം ചിത്രത്തിന്റെ കഥ മോഹന്‍ലാലിനു മുമ്പേ താന്‍ കേട്ടെന്നും ഉറപ്പായിട്ടും മോഹന്‍ലാലിനോട് പറയണമെന്ന് ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നല്‍കുമ്പോഴായിരുന്നു ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് പറഞ്ഞത്. ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് കണ്ടാല്‍ മതിയെന്നും ലാല്‍ പറഞ്ഞു.