‘നമ്മളൊക്കെ വളരെ സേഫ് സോണില്‍’; സ്‌റ്റേറ്റിനകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടതെന്ന് മോഹന്‍ലാല്‍

September 10, 2017, 9:16 pm

‘നമ്മളൊക്കെ വളരെ സേഫ് സോണില്‍’; സ്‌റ്റേറ്റിനകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടതെന്ന് മോഹന്‍ലാല്‍
Film News

സ്റ്റേറ്റിന് അകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടതെന്ന് നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ ആര്‍മിയുമായി ചെലവഴിച്ചപ്പോള്‍ ലഭിച്ച അനുഭവസമ്പത്തിനെക്കുറിച്ച് വിശദീകരിക്കവെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്. ഓണ്‍ ഓഫ് ദ വെരി സ്‌ട്രോങസ്റ്റ് പീപ്പിള്‍ ഇന്‍ ദി വേള്‍ഡെന്നാണ് ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ബറ്റാലിയനുളള ഇടങ്ങളിലൊക്കെ പോകാറുണ്ടെന്നും മൂന്നും നാലും മാസം അവര്‍ക്കൊപ്പം താമസിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

അതൊരു പ്രൗഡ് മൊമന്റാണ്. അവരുടെയൊരു ഭാഗമായി മാറി എന്നത്. അവര്‍ നമുക്കറിയാന്‍ കഴിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ചെയ്യുന്നത്. കേരളത്തിലൊന്നും അറിയുന്നില്ല. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു. ഇന്റേണല്‍ പൊളിറ്റിക്‌സും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും വെളിയില്‍ നിന്നും ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ല. ഇതൊക്കെ മനസിലാക്കി കഴിഞ്ഞാല്‍ സ്റ്റേറ്റിനകത്തുളള യുദ്ധമാണ് നമുക്ക് നിര്‍ത്തേണ്ടത്.
മോഹന്‍ലാല്‍