ദുല്‍ഖര്‍ അല്ല, അടുത്ത ലാല്‍ജോസ് ചിത്രം മോഹന്‍ലാലിനൊപ്പം 

April 15, 2017, 10:01 am
ദുല്‍ഖര്‍ അല്ല, അടുത്ത ലാല്‍ജോസ് ചിത്രം മോഹന്‍ലാലിനൊപ്പം 
Film News
Film News
ദുല്‍ഖര്‍ അല്ല, അടുത്ത ലാല്‍ജോസ് ചിത്രം മോഹന്‍ലാലിനൊപ്പം 

ദുല്‍ഖര്‍ അല്ല, അടുത്ത ലാല്‍ജോസ് ചിത്രം മോഹന്‍ലാലിനൊപ്പം 

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി 'ഒരു ഭയങ്കര കാമുകന്‍' എന്ന ചിത്രമാണ് ലാല്‍ജോസ് ഈ വര്‍ഷം ആദ്യം ചെയ്യാനിരുന്നത്. എന്നാല്‍, ഇതിന് മുന്‍പ് നേരത്തെ പ്രഖ്യാപിച്ച മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിലേക്ക് കടക്കുകയാണ് ലാല്‍ജോസ്. ‘വില്ലന്’ ശേഷം വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരിക്കുമിത്.

മോഹന്‍ലാലും ലാല്‍ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ‘അങ്കമാലി ഡയറീസിലെ’ ലിച്ചി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതിന് സ്ഥിരീകരണമായിട്ടില്ല. അപ്പാനി രവി അവതരിപ്പിച്ച ശരത് കുമാറും ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് അറിയുന്നു. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. നര്‍മ്മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തില്‍ വ്യത്യസ്ഥമായ രണ്ട് ഭാവങ്ങളില്‍ മോഹന്‍ലാല്‍ എത്തും എന്നാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നത്.

ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു നീണ്ട ജീവിതകാലമല്ല. താടി വളര്‍ത്തിയ മുഖമായിരിക്കും കഥാപാത്രത്തിന് എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പോലെ ആയിരിക്കില്ല. മറ്റൊരു ലുക്ക് ക്ലീന്‍ ഷേവും ആയിരിക്കും. ആദ്യ ഭാവം മെയ് മാസത്തിന്റെ പകുതിയില്‍ ചിത്രീകരണം ആരംഭിക്കാനും തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷം, അടുത്ത ഭാഗം ഷൂട്ട് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.
ബെന്നി പി നായരമ്പലം

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളായാണ് എത്തുന്നത്. ലാല്‍ ജോസ് ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു മാസത്തേക്ക് മറ്റ് ചിത്രീകരണങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

‘ലാല്‍ ജോസ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനുശേഷം അദ്ദേഹം പാലക്കാട് വി.എ. ശ്രീകുമറിന്റെ ‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ പങ്കുചേരും. പിന്നീട്, ജൂലൈയില്‍ വീണ്ടും ലാല്‍ ജോസ് ചിത്രത്തിന് ഒപ്പം ചേരും’ മോഹന്‍ലാല്‍ വൃത്തങ്ങള്‍ പറയുന്നു.

ചാര്‍ലിയുടെ നിര്‍മാതാവായ ഷെബിന്‍ നിര്‍മ്മിക്കുന്ന ‘ഒരു ഭയങ്കര കാമുകന്‍’ എന്ന ചിത്രമായിരുന്നു ലാല്‍ജോസ് ഈ വര്‍ഷം ആദ്യം ചെയ്യാന്‍ ഇരുന്നത്. ഇതേ പേരില്‍ ഉണ്ണിയാല്‍ ഒരു കഥ എഴുതിയിരുന്നു. നിലവില്‍, ബി ഉണ്ണി കൃഷ്ണന്റെ ത്രില്ലര്‍ സിനിമ ‘വില്ലന്റെ’ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.