'16 കിലോ കുറയ്ക്കണം, 15 വര്‍ഷം ചെറുപ്പമാവണം'; വീണ്ടും 'ശക്തിമാന്‍' ആവാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് മുകേഷ് ഖന്ന

May 7, 2016, 2:23 pm
'16 കിലോ കുറയ്ക്കണം, 15 വര്‍ഷം ചെറുപ്പമാവണം'; വീണ്ടും 'ശക്തിമാന്‍' ആവാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് മുകേഷ് ഖന്ന
Film News

തൊണ്ണൂറുകളില്‍ ബാല്യം ചെലവഴിച്ചവരുടെ പ്രിയങ്കരനായ സൂപ്പര്‍ ഹീറോ ആയിരുന്നു 'ശക്തിമാന്‍'. ഒരുപക്ഷേ ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ സൂപ്പര്‍ ഹീറോയും 'ശക്തിമാന്‍' തന്നെ. ശക്തിമാന്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശക്തിമാന്‍. ശക്തിമാന്‍ ആവുന്നത് അതേ മുകേഷ് ഖന്ന തന്നെ. പ്രോജക്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അണിയറയില്‍.

ശക്തിമാന്റെ ആ പഴയ കുപ്പായം വീണ്ടും എടുത്തണിയുന്നതിനെക്കുറിച്ച് മുകേഷ് ഖന്ന സംസാരിക്കുന്നു..

'മിനിസ്‌ക്രീനിലേക്ക് ശക്തിമാനെ വീണ്ടും എത്തിക്കാനുള്ള ആലോചനയിലാണ് ഞങ്ങള്‍. ചാനല്‍ ഏതായിരിക്കുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ഒന്നിലേറെ ചാനലുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ശക്തിമാന്റെ പുതു അവതാരം എന്ന് എത്തുമെന്നും ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. പക്ഷേ താമസിയാതെ അതേക്കുറിച്ച് പറയാനാവും.

ഇത്രയും വര്‍ഷത്തിന് ശേഷം വീണ്ടും ശക്തിമാനെ അവതരിപ്പിക്കാനായി എനിക്ക് എന്റെ ലുക്കില്‍ വ്യത്യാസം വരുത്തണം. ശരീരം അതിനായി ക്രമീകരിക്കണം. അതിനായുള്ള പരിശ്രമത്തിലാണ് ഞാനിപ്പോള്‍. എട്ട് കിലോ ഇതിനകം കുറച്ചു. ഇനിയൊരു എട്ട് കിലോ കൂടി കുറയ്ക്കണം. സിക്‌സ് പാക്കിനായൊന്നുമല്ല ശ്രമം. കാഴ്ചയില്‍ ഒരു 15 വര്‍ഷം പിന്നിലേക്ക് എത്തണം. എന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പഴയ 'ശക്തിമാനാ'യാണ്. അതിനാല്‍ ആ വേഷം മറ്റാര്‍ക്കെങ്കിലും നല്‍കാനാവില്ല.

പിന്നെ പ്രായം മാത്രമല്ല അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. 'മഹാഭാരത'ത്തില്‍ ഭീഷ്മരെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഒരു നടന് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രായം ഒരു തടസ്സമാവരുതെന്നാണ് എന്റെ പക്ഷം. പ്രായം ഒരു സംഖ്യ മാത്രമാണ്. നിങ്ങള്‍ സ്‌ക്രീനില്‍ എങ്ങനെ കാണപ്പെടുന്നു എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്, സമ്മതിക്കുന്നു. പക്ഷേ അതിലും പ്രധാനം എത്രത്തോളം വിശ്വസനീയമായി നിങ്ങള്‍ക്ക് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ്..'