മുകേഷിന്റെയും സരിതയുടെയും മകന്‍ സിനിമയിലേക്ക്  

July 17, 2017, 1:26 pm
മുകേഷിന്റെയും സരിതയുടെയും മകന്‍ സിനിമയിലേക്ക്   
Film News
Film News
മുകേഷിന്റെയും സരിതയുടെയും മകന്‍ സിനിമയിലേക്ക്   

മുകേഷിന്റെയും സരിതയുടെയും മകന്‍ സിനിമയിലേക്ക്  

നടനും എംഎല്‍എയുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്. സോള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകന്‍ രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്ല്യാണം' എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് ശ്രാവണിന്റെ അരങ്ങേറ്റം.

മുഖ്യമന്ത്രി പിണറായി വിജയനാണ് സിനിമയുടെ സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ സംബന്ധിച്ചു. ചടങ്ങില്‍ സരിതയും മുകേഷും പങ്കെടുത്തു. നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്.

മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

ഡബ്സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് ചിത്രത്തില്‍ നായികയാകുന്നത്. നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.