കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ലെന്ന് മുരളീഗോപി; ‘കോലാഹലം അല്ല ഉത്തരം; നിയമം നടക്കട്ടെ’

July 13, 2017, 10:56 am
കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ലെന്ന് മുരളീഗോപി; ‘കോലാഹലം അല്ല ഉത്തരം; നിയമം നടക്കട്ടെ’
Film News

നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ഗൂഡാലോചനയില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ലെന്ന് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.

മുരളി ഗോപി തിരക്കഥ തയാറാക്കിയ ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ദിലീപാണ്. അവസാന ഘട്ടത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഇതിനിടയിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മുരളി ഗോപിയുംഅഭിനയിക്കുന്നുണ്ട്. ദിലീപ് തന്നെയാണ് കമ്മാരസംഭവം നിര്‍മ്മിക്കുന്നതും. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.