വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും 

July 23, 2017, 7:28 pm
വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും 
Film News
Film News
വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും 

വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും 

ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുബലി വീണ്ടും വരുന്നു. ഇത്തവണ ടെലിവിഷന്‍ സ്‌ക്രീനുകളുകളിലൂടെയാണ് ബാബുബലി എത്തുന്നത്. സീരിയലായല്ല ബാഹുബലി വരുന്നത്. ബോക്‌സര്‍മാരുടെ രൂപത്തിലാണ്. മുന്‍കൈയെടുക്കുന്നത് സുനില്‍ഷെട്ടിയും റാണ ദഗ്ഗുപതിയും.

ബോക്‌സിംഗ് കുട്ടിക്കാലം തൊട്ടേ എനിക്ക് ഇഷ്ടപ്പെട്ട കായിക ഇനമാണ്. ടിവിയില്‍ ഞാനത് എപ്പോഴും കാണിമായിരുന്നു. നേരിട്ടുകാണാനുള്ള ഒരവസരവും ഞാന്‍ പാഴാക്കാറില്ല. അത് കൊണ്ട് തന്നെ സൂപ്പര്‍ ബോക്‌സിംഗ് ലീഗുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരവസരം വന്നപ്പോള്‍ ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഞങ്ങള്‍ ആ ടീമിനെ ബാഹുബലി ബോക്‌സേര്‍സ് എന്ന് വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റാണ ദഗ്ഗുപതി പറഞ്ഞു.

പ്രോ കബഡി ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് റാണ. തന്റെ പിതാവും അമ്മാവനായ നടന്‍ വെങ്കടേഷും കായിക പ്രേമികളാണ്. അത് കൊണ്ട് തന്നെ പ്രോ കബഡി ലീഗിന്റെ ഭാഗമായതെന്നും റാണ പറഞ്ഞു.