നിവിന്‍ നിര്‍മ്മിക്കുന്ന രണ്ടാം ചിത്രം; ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

July 16, 2017, 11:47 am
നിവിന്‍ നിര്‍മ്മിക്കുന്ന രണ്ടാം ചിത്രം; ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 
Film News

നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് അണിയിച്ചൊരുക്കുന്ന 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അല്‍ത്താഫും ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ്.

‘പ്രേമം’ സിനിമയില്‍ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷ് മുരളീധരനാണ് ക്യാമറ. മഹാബലി തമ്പുരാന്റെ നാട്ടില്‍ ചിരിക്കാഴ്ചകള്‍ ഒരുക്കാന്‍ ഞണ്ടുകളുടെ നാട്ടിലെ മിടുക്കന്മാര്‍ ഓണത്തിന് തീയറ്ററുകളില്‍ ഉണ്ടാകും. ലാല്‍, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സൃന്ദ, സിജു വില്‍സണ്‍,ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍