പിങ്കി ഭീകരജീവി മാത്രമല്ല, ഇപ്പോള്‍ ആറ് പിള്ളേരുടെ അമ്മ കൂടിയാണ് 

October 12, 2017, 9:05 pm
പിങ്കി ഭീകരജീവി മാത്രമല്ല, ഇപ്പോള്‍ ആറ് പിള്ളേരുടെ അമ്മ കൂടിയാണ് 
Film News
Film News
പിങ്കി ഭീകരജീവി മാത്രമല്ല, ഇപ്പോള്‍ ആറ് പിള്ളേരുടെ അമ്മ കൂടിയാണ് 

പിങ്കി ഭീകരജീവി മാത്രമല്ല, ഇപ്പോള്‍ ആറ് പിള്ളേരുടെ അമ്മ കൂടിയാണ് 

തീയേറ്ററിലെത്തിയപ്പോള്‍ ചലനമുണ്ടാക്കാനാവാതെ പിന്നീട് ഡിവിഡിയും ടൊറന്റും വഴി ആരാധകരെ ഏറെ സൃഷ്ടിച്ച സിനിമയായിരുന്നു 'ആട് ഒരു ഭീകരജീവിയാണ്'. ഏറെ ആരാധകരുള്ള 'ഷാജി പാപ്പന്‍' എന്ന കഥാപാത്രമായി ജയസൂര്യ മാറിയിരിക്കുന്നു. ചിത്രത്തിലെ പിങ്കി എന്ന ആട് കേന്ദ്രകഥാപാത്രം തന്നെയായിരുന്നു.

ഈ കുഞ്ഞാടിനെ ലഭിച്ചത് മുതല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കഥ. അന്ന് കുഞ്ഞായിരുന്ന പിങ്കി ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. ആറ് കുട്ടികളുടെ മാതാവാണിപ്പോള്‍. സംവിധായകന്‍ മിഥുന്‍ മാനുല്‍ തോമസ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.

ആട് രണ്ടാം ഭാഗത്തെക്കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ് മുമ്പ് സൗത്ത് ലൈവിനോട് പറഞ്ഞത്..

''കുടുംബങ്ങളില്‍ ഷാജി പാപ്പന് ആരാധകര്‍ കുറവായിരിക്കാം. പക്ഷേ കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വലിയ കാത്തിരിപ്പുള്ള സിനിമയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ്. അതുകൊണ്ടുതന്നെ എന്നില്‍ സ്വാഭാവികമായും വലിയ ഉത്തരവാദിത്തം ഉണ്ടാക്കുന്ന സിനിമയുമാണ് 'ആട് 2'. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥ കിട്ടിയിട്ടേ ആ സിനിമ ചെയ്യുന്നുള്ളൂവെന്നാണ് നേരത്തേതന്നെ നിശ്ചയിച്ചിരുന്നത്. തീയേറ്ററില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ അതിനെ പ്രേക്ഷകരില്‍ ഒരു വിഭാഗം സംശയത്തോടെ നോക്കുകയും ചെയ്തേക്കാം. 'ആട്' കണ്ട് ഇഷ്ടപ്പെട്ട ഒരു വിഭാഗത്തിനത്രയും തന്നെയുണ്ട് ഇഷ്ടപ്പെടാത്തവരും..'