മള്‍ട്ടിപ്ലെക്സുകളില്‍ പ്രതിസന്ധി, റിലീസുകളില്ല; നിലവിലെ മലയാളസിനിമകളും പിന്‍വലിക്കുന്നു  

May 18, 2017, 9:56 pm
മള്‍ട്ടിപ്ലെക്സുകളില്‍ പ്രതിസന്ധി, റിലീസുകളില്ല; നിലവിലെ മലയാളസിനിമകളും പിന്‍വലിക്കുന്നു  
Film News
Film News
മള്‍ട്ടിപ്ലെക്സുകളില്‍ പ്രതിസന്ധി, റിലീസുകളില്ല; നിലവിലെ മലയാളസിനിമകളും പിന്‍വലിക്കുന്നു  

മള്‍ട്ടിപ്ലെക്സുകളില്‍ പ്രതിസന്ധി, റിലീസുകളില്ല; നിലവിലെ മലയാളസിനിമകളും പിന്‍വലിക്കുന്നു  

മള്‍ട്ടിപ്ലക്‌സുകളില്‍ മലയാളസിനിമകളുടെ പ്രദര്‍ശനം പ്രതിസന്ധിയില്‍. പിവിആര്‍, സിനിപോളിസ് മുതലായ നാഷണല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നാളെ മുതല്‍ പുതിയ മലയാളച്ചിത്രങ്ങള്‍ക്ക് റിലീസുകളുണ്ടാകില്ല. ഇവിടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ഒരു വിഭാഗം വിതരണക്കാരുടെ തീരുമാനം.

നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പിന്‍വലിക്കും. ബാഹുബലി, ഗ്രേറ്റ് ഫാദര്‍, ടേക്ക് ഓഫ്, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങള്‍ ഇന്നത്തോടെ പ്രദര്‍ശനം നിര്‍ത്തും. പ്രദര്‍ശനവിഹിതത്തെച്ചൊല്ലി മള്‍ട്ടിപ്ലക്‌സുകളും വിതരണക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് കാരണം.

പിവിആര്‍ ലുലു മാള്‍ കൊച്ചി, സിനിപോളിസ് സെന്‍ട്രല്‍ സ്‌ക്വയര്‍ മാള്‍ കൊച്ചി, പിവിആര്‍ ഒബ്‌റോണ്‍ മാള്‍ കൊച്ചി, തൃശൂര്‍ ശോഭ സിറ്റിമാള്‍ ഇനോക്‌സ് എന്നിവിടങ്ങളിലാകും കേരളത്തില്‍ പ്രദര്‍ശനപ്രതിസന്ധിയുണ്ടാകുക. ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ഗോദ', ജയറാമും പ്രകാശ് രാജും അഭിനയിക്കുന്ന അച്ചായന്‍സ്, ഭാവനയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളയെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യുന്നത്.