രാജേഷ്‌കുമാര്‍ സ്മാരക പുരസ്‌ക്കാരം രാജീവ് രവിക്ക് 

May 18, 2017, 7:21 am
രാജേഷ്‌കുമാര്‍ സ്മാരക പുരസ്‌ക്കാരം രാജീവ് രവിക്ക് 
Film News
Film News
രാജേഷ്‌കുമാര്‍ സ്മാരക പുരസ്‌ക്കാരം രാജീവ് രവിക്ക് 

രാജേഷ്‌കുമാര്‍ സ്മാരക പുരസ്‌ക്കാരം രാജീവ് രവിക്ക് 

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ടെക്‌നോസിന്റെ സ്ഥാപക ചെയര്‍മാനും കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥി പാര്‍ലമെന്റിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്ന രാജേഷ്‌കുമാറിന്റെ ഓര്‍മ്മക്കായി രാജേഷ്‌കുമാര്‍ കെകെ മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന പുരസ്‌ക്കാരം സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിക്ക്.

മെയ് 28ന് വൈകീട്ട് അഞ്ച് മണിക്ക് അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സംവിധായകന്‍ പുരസ്‌ക്കാരം സമ്മാനിക്കും. 25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ചടങ്ങില്‍ പി രാജീവ് അദ്ധ്യക്ഷത വഹിക്കും.