അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

September 13, 2017, 10:37 am
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 
Film News
Film News
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ റിലീസ് പ്രതിസന്ധിയിലായ 'രാമലീല' അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ് നായകനാവുന്ന ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

ദിലീപ് അറസ്റ്റിലായ സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്കും മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളെന്നായിരുന്നു അന്ന് അണിയറക്കാരുടെ വിശദീകരണം. ജൂലൈ 10നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപ് ജാമ്യാപേക്ഷയുമായി രണ്ടാംതവണ ഹൈക്കോടതിയെ സമീപിച്ച സമയത്ത് ജാമ്യം ലഭിച്ചാല്‍ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാതാന് ഇത് നിഷേധിച്ച് രംഗത്തെത്തി. പിന്നീട് ഓണച്ചിത്രങ്ങള്‍ക്ക് പിന്നാലെ ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തുമെന്നും പ്രചരിച്ചു. എന്നാല്‍ തങ്ങള്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് നിര്‍മ്മാതാവ് പ്രതികരിച്ചു. പിന്നാലെയാണ് ഒരാഴ്ചയ്ക്കപ്പുറം 28ന് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാമലീലയില്‍ ദിലീപ്‌ 
രാമലീലയില്‍ ദിലീപ്‌ 

'പുലിമുരുകന്' ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇത്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.