ഡബ്ല്യുസിസി പുരുഷ വിരോധ സംഘടനയല്ല; രമ്യ നമ്പീശൻ 

October 11, 2017, 12:29 pm
ഡബ്ല്യുസിസി പുരുഷ വിരോധ സംഘടനയല്ല; രമ്യ നമ്പീശൻ 
Film News
Film News
ഡബ്ല്യുസിസി പുരുഷ വിരോധ സംഘടനയല്ല; രമ്യ നമ്പീശൻ 

ഡബ്ല്യുസിസി പുരുഷ വിരോധ സംഘടനയല്ല; രമ്യ നമ്പീശൻ 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നിലപാട് എടുത്ത നടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ. നടിക്ക് നീതി ലഭിക്കുന്നതിനും സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരത്തിനായും രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി യുടെ സ്ഥാപക അംഗം കൂടിയാണ് രമ്യ.

ഡബ്ല്യുസിസി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.അമ്മയിൽ സംവരണം ആവശ്യമാണ് എന്നും അതിനായി അമ്മയ്ക് കത്ത് നൽകിയതായും രമ്യ പറഞ്ഞു.

അധികം വൈകാതെ തന്നെ സംഘടനയുടെ രജിസ്ട്രേഷൻ മുതലായ കാര്യങ്ങൾ പൂർത്തിയാകും. അതിനു ശേഷം വിപുലമായ പദ്ധതികൾ സംഘടനയുടെ ഭാഗമായി ഉണ്ടാകും എന്നും രമ്യ അറിയിച്ചു.

നടിയെ ആക്രമിച്ച സംഭവം അപൂർവങ്ങളിൽ അപൂർവം ആണ് ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കാത്ത വിധത്തിൽ നീതി നടപ്പാക്കണം എന്ന് രമ്യ ആവശ്യപ്പെട്ടു.