റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്; ബഹുഭാഷാ ചിത്രത്തില്‍ നായകന്‍ 

October 12, 2017, 1:30 pm
റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്; ബഹുഭാഷാ ചിത്രത്തില്‍ നായകന്‍ 
Film News
Film News
റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്; ബഹുഭാഷാ ചിത്രത്തില്‍ നായകന്‍ 

റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്; ബഹുഭാഷാ ചിത്രത്തില്‍ നായകന്‍ 

ഓസ്കർ പുരസ്‌കാരം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി മാറിയ റസൂൽ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. 'ദി സൗണ്ട് സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന പ്രസാദ് പ്രഭാകർ സംവിധാനം ചെയുന്ന ചിത്രത്തിൽ ആണ് റസൂൽ പൂക്കുട്ടി നായകനായി എത്തുന്നത്.

ഒരു സൗണ്ട്‌ എഞ്ചിനീയർ തൃശൂർ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകർത്താൻ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചിരുന്നു. പൂരത്തിന്റെ ശബ്ദപ്രപഞ്ചം പകര്‍ത്തുന്ന റസൂല്‍ പൂക്കുട്ടിയെയാണ് പ്രസാദ് പ്രഭാകര്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയായിത്തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്.

'ദി സൗണ്ട് സ്റ്റോറി' ഒരു പരീക്ഷണ ചിത്രം കൂടിയാണ്. ശബ്ദത്തിനു കൂടുതൽ പ്രാധാന്യം ഉള്ളതിനാൽ കാഴ്ചശക്തി ഇല്ലാത്തവർക്കും അനുഭവവേദ്യമാകും എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

തൃശൂർ പൂരത്തിൽ ചിത്രീകരണം നടത്തുക എന്നത് വളരെ ശ്രമകരമായ ഒന്നായിരുന്നു. ഇരുപത്തിരണ്ടോളം ക്യാമറകളും ഒരുപാട് മൈക്രോഫോണുകളും ഉപയോഗിച്ചാണ് ചിത്രങ്ങളും ശബ്ദങ്ങളും പകർത്തിയത്. നാലു മാസം മുൻപേ അതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.
പ്രസാദ് പ്രഭാകർ
തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം നിര്‍വ്വഹിക്കുന്ന റസൂല്‍ പൂക്കുട്ടി 
തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം നിര്‍വ്വഹിക്കുന്ന റസൂല്‍ പൂക്കുട്ടി 

വൈരമുത്തുവിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകിയ രണ്ടു ഗാനങ്ങളും 164 ശബ്ദശകലങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രം റിലീസ് ആകും.