റിലീസ് ചെയ്ത് നാലാദിവസം ‘സഖാവും’ ഇന്റര്‍നെറ്റില്‍; സൈബര്‍ സെല്ലില്‍ പരാതിയുമായി നിര്‍മ്മാതാവ്; ഡൗണ്‍ലോഡ് ചെയ്യുന്നവരെയും നിരീക്ഷിക്കും

April 18, 2017, 8:10 am

റിലീസ് ചെയ്ത് നാലാദിവസം ‘സഖാവും’ ഇന്റര്‍നെറ്റില്‍; സൈബര്‍ സെല്ലില്‍ പരാതിയുമായി നിര്‍മ്മാതാവ്; ഡൗണ്‍ലോഡ് ചെയ്യുന്നവരെയും നിരീക്ഷിക്കും
Film News

റിലീസ് ചെയ്ത് നാലാംദിവസം നിവിന്‍പോളി നായകനായ സഖാവും ഇന്റര്‍നെറ്റില്‍. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സിനിമ തിങ്കളാഴ്ച മുതലാണ് രണ്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടത്. ഇതില്‍ ഒരു തമിഴ് വെബ്‌സൈറ്റ് ചിത്രം അപ്‌ലോഡ് ചെയ്യുമെന്ന് ഞായറാഴ്ച തന്നെ സൈറ്റിലൂടെ മൂന്‍കൂട്ടി അറിയിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ സൈറ്റിലുടെ പ്രചരിച്ചതെന്ന് സഖാവിന്റെ നിര്‍മ്മാതാവ് ബി. രാകേഷ് പറഞ്ഞു.

ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയെന്നും രാകേഷ് അറിയിച്ചു. പരാതിക്ക് പിന്നാലെ ഒരു സൈറ്റില്‍ നിന്നും ചിത്രം പിന്‍വലിച്ചിട്ടുണ്ട്. തിയറ്റേര്‍ പ്രിന്റാണ് സൈറ്റിലുളളത്.

സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളും സമാന രീതിയില്‍ സൈറ്റിലെത്തിയിരുന്നു. ഇതില്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സഖാവും ഇന്റര്‍നെറ്റിലെത്തിയത്.