മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മിനി റിച്ചാര്‍ഡിന്റെ നായകന്‍, ആരാണ് ആ കുട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് 

May 18, 2017, 10:57 am
 മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മിനി റിച്ചാര്‍ഡിന്റെ നായകന്‍, ആരാണ് ആ കുട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് 
Film News
Film News
 മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മിനി റിച്ചാര്‍ഡിന്റെ നായകന്‍, ആരാണ് ആ കുട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് 

മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മിനി റിച്ചാര്‍ഡിന്റെ നായകന്‍, ആരാണ് ആ കുട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന സിനിമയിലൂടെ മുഖ്യധാരാ സിനിമാലോകത്തിന്റെ ഭാഗമായിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മമ്മൂട്ടി എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകനാകുന്ന സിനിമയില്‍ പ്രാധാന്യമുള്ള റോളാണ് സന്തോഷ് പണ്ഡിറ്റിന്റേത്. മമ്മൂട്ടിക്കൊപ്പം കോമ്പിനേഷന്‍ രംഗവുമുണ്ട്.

ചലച്ചിത്രതാരവും അടുത്തിടെ ഒരു ആല്‍ബത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളിന് ഇരയാവുകയും ചെയ്ത മിനി റിച്ചാര്‍ഡിന്റെ നായകനായി സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഒരു സിനിമാ വാരികയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലാവും ചിത്രീകരണമെന്നും മിനി റിച്ചാര്‍ഡ് ഈ സിനിമ നിര്‍മ്മിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് പണ്ഡിറ്റ്.

ആരാണ് മിനി റിച്ചാര്‍ഡ്, ആ കുട്ടിയെ എനിക്കറിയില്ല, ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഉരുക്കു സതീശന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങള്‍ എന്നീ സിനിമകളുടെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണ് മമ്മൂക്ക നായകനായ സിനിമയിലേക്ക് ക്ഷണം വന്നത്. ഉരുക്കു സതീശന് വേണ്ടി നെഗറ്റീവ് റോള്‍ ചെയ്യാന്‍ തല മൊട്ടയടിച്ചതിനാല്‍ മുടി സാധാരണ ഗതിയില്‍ ആയ ശേഷമാണ് ഷൂട്ടിംഗിന് ജോയിന്‍ ചെയ്തത്. മമ്മൂക്കയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ്. നിരവധി കോമ്പിനേഷന്‍ രംഗങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വലിയ സ്‌നേഹമാണ് മമ്മൂട്ടി കാട്ടിയതെന്നും പണ്ഡിറ്റ് പറയുന്നു. മിനി റിച്ചാര്‍ഡിനെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിശേഷിപ്പിക്കുന്നതിലും സന്തോഷ് പണ്ഡിറ്റ് അതൃപ്തി അറിയിക്കുന്നു. താന്‍ അവരുടെ നായകനായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയവര്‍ അതിന് മുമ്പ് തന്നോട് അന്വേഷിക്കണമായിരുന്നുവെന്നും പണ്ഡിറ്റ്.