‘ഉരുക്കൊന്നുമല്ല മഹാപാവമാ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്  

August 12, 2017, 11:41 pm
‘ഉരുക്കൊന്നുമല്ല മഹാപാവമാ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്  
Film News
Film News
‘ഉരുക്കൊന്നുമല്ല മഹാപാവമാ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്  

‘ഉരുക്കൊന്നുമല്ല മഹാപാവമാ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്  

'മാസ്റ്റര്‍ പീസ്' സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണെന്നും സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉരുക്കൊന്നുമല്ല താന്‍ മഹാപാവമാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത് ഇതാദ്യമാണ്. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം ഒരുക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കോളെജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ എത്തുക.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമയാണ് അജയ് വാസുദേവിന്റേത്. കുഴപ്പക്കാരായ വിദ്യാര്‍ഥികളുള്ള കോളെജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരധ്യാപകനെത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും.

വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായാണ് തീയേറ്ററുകളിലെത്തുക.