പ്രഭാസിനെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കരണ്‍ജോഹര്‍; മറ്റൊരു ചരിത്രമാവുമോ പ്രഭാസിന്റെ ബോളിവുഡ് പ്രവേശനം 

May 15, 2017, 10:07 pm
പ്രഭാസിനെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കരണ്‍ജോഹര്‍; മറ്റൊരു ചരിത്രമാവുമോ പ്രഭാസിന്റെ ബോളിവുഡ് പ്രവേശനം 
Film News

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ ബാഹുബലി നായകന്‍ പ്രഭാസിനെ ഹിന്ദിയിലവതരിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലൂടെ ഇന്ത്യയിലൊട്ടാകെ പ്രഭാസ് നേടിയ ശ്രദ്ധ ഉപയോഗപ്പെടുത്തി ബോളിവുഡിലവതരിപ്പിക്കാനാണ് കരണ്‍ ജോഹര്‍ ആഗ്രഹിക്കുന്നത്. പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന് കരണ്‍ ജോഹര്‍ ബാഹുബലി സംവിധായകന്‍ രാജമൗലിയോട് അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കരണ്‍ ജോഹറാണ് ബാഹുബലി ഹിന്ദി ഭാഗം അവതരിപ്പിച്ചത്. ബോളിലുഡിലടക്കം ബാഹൂബലി 2 നേടിയ വിജയമാണ് കരണ്‍ ജോഹറിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

പ്രഭാസ് അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം സഹോ ആണ്. 150 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. നീല്‍ നിഥിന്‍ മുകേഷാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.