‘ഷാരൂഖ് ഖാന്റെ ‘റയീസ്’ ദേശദ്രോഹ ചിത്രം’, തിയേറ്ററുടമകള്‍ക്ക് ശിവസേനയുടെ ഭീക്ഷണി  

January 11, 2017, 8:20 pm
‘ഷാരൂഖ് ഖാന്റെ ‘റയീസ്’ ദേശദ്രോഹ ചിത്രം’, തിയേറ്ററുടമകള്‍ക്ക്  ശിവസേനയുടെ ഭീക്ഷണി   
Film News
Film News
‘ഷാരൂഖ് ഖാന്റെ ‘റയീസ്’ ദേശദ്രോഹ ചിത്രം’, തിയേറ്ററുടമകള്‍ക്ക്  ശിവസേനയുടെ ഭീക്ഷണി   

‘ഷാരൂഖ് ഖാന്റെ ‘റയീസ്’ ദേശദ്രോഹ ചിത്രം’, തിയേറ്ററുടമകള്‍ക്ക് ശിവസേനയുടെ ഭീക്ഷണി  

മുംബൈ: റയീസിന്റെ പ്രദര്‍ശനത്തിന് വീണ്ടും വിലക്ക്. ഛത്തീസ്ഗഡില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററുടമകള്‍ക്ക് ശിവസേന ഭീക്ഷണിക്കത്തയച്ചു. ദേശദ്രോഹ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കത്തിലൂടെ ശിവസേന താക്കീത്‌ ചെയ്തു.

റയീസ് പ്രദര്‍പ്പിക്കരുതെന്നും കല്‍പന ലംഘിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. . ഛത്തീസ്ഗഡിലുള്ള എല്ലാ തിയേറ്ററുടമകള്‍ക്കും ഭീക്ഷണിക്കത്ത് കിട്ടിയിട്ടുണ്ട്.

കത്തില്‍ ഛത്തീസ്ഗഡ് ശിവസേന നേതാവ് രാകേഷ് ഷിന്‍ഡേയുടെ ഒപ്പുണ്ട്. ഭീക്ഷണിയെത്തുടര്‍ന്ന് തിയേറ്ററുടമകള്‍ പോലീസിനെ സമീപിച്ചു. കുഴപ്പം കൂടാതെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഉടമകള്‍ മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ഭീക്ഷണിക്കത്ത് ലഭിച്ചവരില്‍ ഒരാളായ അക്ഷയ് രാഥി കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ശിവസേനാ തലവന്‍ ആദിത്യ താക്കറെയെ ട്വീറ്റില്‍ ടാഗ് ചെയ്ത അക്ഷയ് താക്കറെ വിഷയത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷയര്‍പ്പിച്ചു. ആദിത്യ താക്കറെ ഇതുപോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് എതിര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

സിബിഎഫ്‌സി അനുമതി ലഭിച്ച ചിത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണ്. ‘പികെ’ റിലീസ് ചെയ്തപ്പോള്‍ ഭീലായ് യിലെ തിയേറ്റര്‍ ആക്രമിക്കപ്പെട്ടു. 6 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഏതെങ്കിലും ഒരു തിയേറ്റര്‍ ആക്രമിക്കപ്പെടുമ്പോഴേക്കും ജനം ഭീതിയിലാകും. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ വീട്ടില്‍ തന്നെയിരുന്ന് വ്യാജകോപ്പികള്‍ കാണും. ഇത് സിനിമാമേഖലയെ ബാധിക്കും. 
അക്ഷയ് രാഥി, തിയേറ്ററുടമകളുടെ പ്രതിനിധി  

ഭീക്ഷണിക്കത്തുമായി ബന്ധപ്പെട്ട് അക്ഷയ് യും ഷാരൂഖ് ആരാധകരും ആദിത്യ താക്കറെയെ ടാഗ് ചെയ്യുന്നുണ്ടെങ്കിലും ശിവസേനാ നേതാവ് ഇതുവരെ നിലപാടറിയിച്ചിട്ടില്ല. ചിത്രത്തിലെ പാക്കിസ്ഥാനി നടി മഹിറ ഖാന്റെ സാന്നിധ്യമാണോ അതോ അസഹിഷ്ണുതക്കെതിരായുള്ള ഷാരൂഖിന്റെ പരാമര്‍ശങ്ങളാണോ വിലക്കിനു കാരണമെന്ന് കത്തില്‍ വ്യക്തമല്ല.

മഹിറ ഖാന്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് റയീസ് വിലക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണസേന ആഹ്വാനം ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍ എംഎന്‍എസ് നേതാവ് രാജ് താക്കറേയെ നേരിട്ടുകണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് വിവാദം കെട്ടടങ്ങിയത്. മഹിറയെ റയീസിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും ഇനിമേലില്‍ താന്‍ പാക്കിസ്ഥാനി കലാകാരന്‍മാരോടൊപ്പം അഭിനയിക്കില്ലെന്നും ഷാരൂഖ് ഖാന് ഉറപ്പ് നല്‍കേണ്ടി വന്നിരുന്നു. ഈ മാസം 25നാണ് റയീസിന്റെ റിലീസ്.