ഡോ.ബിജുവിന്റെ ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍

August 12, 2017, 12:10 pm
ഡോ.ബിജുവിന്റെ ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍
Film News
Film News
ഡോ.ബിജുവിന്റെ ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍

ഡോ.ബിജുവിന്റെ ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍

ഡോ.ബിജു ആദ്യമായി മറ്റൊരു ഭാഷയില്‍ സംവിധാനം ചെയ്ത ചിത്രം വിഖ്യാതമായ മൊണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രമാണ് 41ാമത് മൊണ്‍ട്രിയല്‍ ഫെസ്റ്റിവലില്‍ വേള്‍ഡ് ഗ്രേറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് ചലച്ചിത്രമേള. മൂന്നാം തവണ സ്വന്തം ചിത്രവുമായ മൊണ്‍ട്രിയല്‍ മേളയിലെത്താനാകുന്നതിന്റെ സന്തോഷത്തിലാണെന്ന് ഡോ.ബിജു.

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ മൊണ്‍ട്രിയലില്‍ ആയിരുന്നു. കാട് പൂക്കുന്ന നേരവും ആദ്യം പ്രദര്‍ശിപ്പിച്ചത് ഈ മേളയിലാണ്. കസാഖിസ്ഥാനിലെ യൂറേഷ്യ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ബുദ്ധസന്യാസിയായി മാറുന്ന ഒരു ബാലന്റെ മനോതലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പഹാരി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലും മുംബൈയിലുമായാണ് സിനിമ ചിത്രീകരിച്ചത്. ഇന്ത്യയിലെ പ്രമുഖ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും, ഹിമാചല്‍ സ്വദേശികളും കഥാപാത്രങ്ങളായ സിനിമയില്‍ കേന്ദ്രകഥാപാത്രം മാസ്റ്റര്‍ ഗോവര്‍ദ്ധനാണ്. പേരറിയാത്തവര്‍, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഗോവര്‍ദ്ധന്‍ ഡോ.ബിജുവിന്റെ മകനാണ്.