‘പ്രണയം എന്നെ താരമാക്കി, താങ്കളെ ലോക പ്രസിദ്ധ എഴുത്തുകാരനും’; പൗലോ കോയ്‌ലോയോട് ഷാരൂഖ് ഖാന്‍ 

July 17, 2017, 7:19 pm
‘പ്രണയം എന്നെ താരമാക്കി, താങ്കളെ ലോക പ്രസിദ്ധ എഴുത്തുകാരനും’; പൗലോ കോയ്‌ലോയോട് ഷാരൂഖ് ഖാന്‍ 
Film News
Film News
‘പ്രണയം എന്നെ താരമാക്കി, താങ്കളെ ലോക പ്രസിദ്ധ എഴുത്തുകാരനും’; പൗലോ കോയ്‌ലോയോട് ഷാരൂഖ് ഖാന്‍ 

‘പ്രണയം എന്നെ താരമാക്കി, താങ്കളെ ലോക പ്രസിദ്ധ എഴുത്തുകാരനും’; പൗലോ കോയ്‌ലോയോട് ഷാരൂഖ് ഖാന്‍ 

പ്രമുഖ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ നടന്‍ ഷാരൂക് ഖാനെ വിശേഷിപ്പിച്ചത് ലോകത്തിലെ മികച്ച സിനിമാ നടന്‍ എന്നാണ്. മൈ നെയിം ഇൗസ് ഖാന്‍ എന്ന ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണമായിരുന്നുവെന്നും പൗലോ കൊയ്‌ലോ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. പൗലോ കൊയ്‌ലോയുടെ പ്രശംസാവചനങ്ങള്‍ക്ക് ഇപ്പോഴിതാ ഷാരൂഖ് മറുപടി പറഞ്ഞിരിക്കുകയാണ്.

പൗലോ കൊയ്‌ലോയുടെ ആശംസകള്‍ക്ക് നന്ദി പറയുകയും കൊയ്‌ലോയുടെ പ്രശസ്തമായ ഒരു വാചകം ഷെയര്‍ ചെയ്ത് പ്രണയമാണ് തന്നെ താരമാകാന്‍ സഹായിച്ചതെന്നും പൗലോ കൊയ്‌ലോയെ മികച്ച എഴുത്തുകാരനാക്കാന്‍ സഹായിച്ചതെന്നും പറഞ്ഞു.

മൈ നെയിം ഈസ് ഖാന്‍ നിര്‍ബന്ധമായും എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നും ചിത്രം കണ്ടതോടെ ഷാരൂഖല്ലാതെ ഇത്രയും പ്രശസ്തനായ മറ്റേത് താരമുണ്ട് ലോകത്താകെ എന്നായിരുന്നു പൗലോ കൊയ്‌ലോയുടെ പ്രതികരണം.

പ്രണയമാണ് നമ്മളെ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും നയിക്കുന്നത്. നിങ്ങള്‍ക്ക് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്തേ പറ്റൂ. പ്രണയമാണ് എന്നെ താരമാക്കിയതും താങ്കളെ മികച്ച എഴുത്തുകാരനാക്കാന്‍ സഹായിച്ചതും എന്ന് ഷാരൂഖ് ട്വിറ്ററില്‍ പറഞ്ഞു.