അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന്‍

September 12, 2017, 9:01 am
അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന്‍
Film News
Film News
അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന്‍

അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന്‍

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്ന് മികച്ച നടനുളള പുരസ്‌കാരം കരസ്ഥമാക്കിയ വിനായകന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

ഞായറാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെതിരെ ചടങ്ങില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രമായി ഉജ്വല അഭിനയം കാഴ്ച വെച്ചതിനാണ് മികച്ച നടനുളള പുരസ്‌കാരം വിനായകനെ തേടിയെത്തിയത്.