ഗോദ റെഡി.. പ്രതീക്ഷിക്കാമോ ബോക്‌സ് ഒാഫീസില്‍ ഇടിയുടെ പൂരം 

April 16, 2017, 1:03 pm
ഗോദ റെഡി.. പ്രതീക്ഷിക്കാമോ ബോക്‌സ് ഒാഫീസില്‍ ഇടിയുടെ പൂരം 
Film News
Film News
ഗോദ റെഡി.. പ്രതീക്ഷിക്കാമോ ബോക്‌സ് ഒാഫീസില്‍ ഇടിയുടെ പൂരം 

ഗോദ റെഡി.. പ്രതീക്ഷിക്കാമോ ബോക്‌സ് ഒാഫീസില്‍ ഇടിയുടെ പൂരം 

നിലവില്‍ മലയാളത്തിലെ ബോക്‌സ് ഒാഫീസ് റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം ടൊവീനോ തോമസിനാണ്. ദി ഗ്രേറ്റ് ഫാദര്‍, പുലിമുരുകന്‍ എന്ന ചിത്രങ്ങള്‍ക്ക് പിന്നാലെ ഒരു മെക്‌സിക്കന്‍ അപാരതയാണ സ്ഥാനം. ഗോദ കൂടി പുറത്തിറങ്ങുമ്പോള്‍ ബോക്‌സ് ഒാഫീസ് റെക്കോര്‍ഡില്‍ മുന്നില്‍ എത്തുനോ എന്നാണ് കണ്ടറിയേണ്ടത്. ടൊവീനൊ തോമസിന്റെ ബിഗ് ബജറ്റ് ചിത്രമായ 'ഗോദ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കിയ 'ഗോദ'യുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഗുസ്തി പശ്ചാത്തലമാക്കിയുള്ള സ്പോര്‍ട്സ് കോമഡി ചിത്രത്തില്‍ പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടന്‍, ഹരീഷ് പേരടി, ദിനേശ് പ്രഭാകര്‍, കോട്ടയം പ്രദീപ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരിശ്രീ മാര്‍ട്ടിന്‍, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരും. അനുഭവ് സുന്ദര്‍ നായക് ആണ് എഡിറ്റിംഗ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തതയാണ് നിര്‍മ്മാണം. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മെയ് 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.