ബാഹുബലി കണ്ട ട്വിങ്കിള്‍ ഖന്നയുടെ മനം കവര്‍ന്ന് ഒരാള്‍; അയാള്‍ പ്രഭാസല്ല 

May 15, 2017, 7:50 pm
 ബാഹുബലി കണ്ട ട്വിങ്കിള്‍ ഖന്നയുടെ മനം കവര്‍ന്ന് ഒരാള്‍; അയാള്‍ പ്രഭാസല്ല 
Film News
Film News
 ബാഹുബലി കണ്ട ട്വിങ്കിള്‍ ഖന്നയുടെ മനം കവര്‍ന്ന് ഒരാള്‍; അയാള്‍ പ്രഭാസല്ല 

ബാഹുബലി കണ്ട ട്വിങ്കിള്‍ ഖന്നയുടെ മനം കവര്‍ന്ന് ഒരാള്‍; അയാള്‍ പ്രഭാസല്ല 

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ഇന്ത്യന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി മുന്നേറി കൊണ്ടിരിക്കുകയാണ്. സനിമ കണ്ടെവരെല്ലാം സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും വാ തോരാതെ എഴുതി കൊണ്ടിരിക്കുകയാണ്.

അഭിനേത്രിയും ഇപ്പോള്‍ എഴുത്തുകാരിയും ആയ ട്വിങ്കിള്‍ ഖന്നയും ബാഹുബലി കണ്ടു ട്വിറ്റില്‍ ചിത്രത്തെ കുറിച്ച് എഴുതി. ട്വിങ്കിള്‍ എഴുതിയത് ചിത്രത്തെ കുറിച്ചല്ല. ചിത്രത്തിലെ ഒരു അഭിനേതാവിനെ കുറിച്ചാണ്. ട്വിങ്കിളിന്റെ മനം കവര്‍ന്ന ആ അഭിനേതാവ് പ്രഭാസോ റാണയോ അല്ല. അത് കട്ടപ്പയാണ്. കട്ടപ്പയെ കുറിച്ച് ട്വിറ്ററില്‍ ആവോളം എഴുതിയിട്ടുണ്ട് ട്വിങ്കിള്‍.

ബാഹുബലി കാണുന്നതിന് മുന്നെ തന്നെ എന്റെ മകളെ കട്ടപ്പ എന്ന് വിളിക്കാറുണ്ടായിരുന്നു. അത് അവളുടെ അച്ഛന് ഇഷ്ടമല്ലെങ്കിലും. കട്ടപ്പ എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് മൂന്ന് തവണ പറഞ്ഞു നോക്കും അത് നിങ്ങള്‍ക്കൊരു ലഹരിയായി മാറും.

ട്വിങ്കിളിന്റെ കട്ടപ്പയെ കുറിച്ചുള്ള അഭിപ്രായത്തിന് കട്ടപ്പയായി വേഷമിട്ട സത്യരാജിന്റെ മകന്‍ സിബി സത്യരാജ് നന്ദി പറഞ്ഞു. ട്വിങ്കിളിന്റെ വാക്കുകളിലൂടെ സത്യരാജ് ശരിക്കും അംഗീകരിക്കപ്പെടുകയായിരുന്നുവെന്ന് സിബി ട്വിറ്ററില്‍ കുറിച്ചു.