‘ലീല സിനിമ ആക്കേണ്ടിയിരുന്നില്ല’; മനസിലുണ്ടായിരുന്ന പല രംഗങ്ങളും വെളളിത്തിരയില്‍ എത്തിക്കാന്‍ കഴിയാതെ പോയെന്ന് ആര്‍. ഉണ്ണി

October 10, 2017, 1:12 pm

‘ലീല സിനിമ ആക്കേണ്ടിയിരുന്നില്ല’; മനസിലുണ്ടായിരുന്ന പല രംഗങ്ങളും വെളളിത്തിരയില്‍ എത്തിക്കാന്‍ കഴിയാതെ പോയെന്ന് ആര്‍. ഉണ്ണി
Film News

ലീല എന്ന ചെറുകഥ സിനിമ ആക്കേണ്ടിയിരുന്നില്ലെന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ ആര്‍.ഉണ്ണി. വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്ന് പറയുംപോലെ, ലീല എന്ന കഥ തിരക്കഥ ആയപ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു. പല രംഗങ്ങളും മനസിലുണ്ടായിരുന്ന പോലെ വെളളിത്തിരയില്‍ എത്തിക്കാന്‍ കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ബസേലിയസ് കോളെജില്‍ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പ്രഫ. രാജാറാം മേനോന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ ലീല എന്ന സിനിമയിലെ നായകന്‍ ബിജുമേനോന്‍ ആയിരുന്നു. വായനക്കാരുടെ മികച്ച അഭിപ്രായങ്ങള്‍ നേടിയ ഉണ്ണി ആറിന്റെ ലീല സിനിമയായപ്പോല്‍ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.