‘ഇനി കള്ളനും പൊലീസും കളിയും മോഷണമാണെന്ന് പറയുമോ?’; കോപ്പിയടി ആരോപണത്തില്‍ സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം

August 11, 2017, 6:20 pm
‘ഇനി കള്ളനും പൊലീസും കളിയും മോഷണമാണെന്ന് പറയുമോ?’; കോപ്പിയടി ആരോപണത്തില്‍ സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം
Film News
Film News
‘ഇനി കള്ളനും പൊലീസും കളിയും മോഷണമാണെന്ന് പറയുമോ?’; കോപ്പിയടി ആരോപണത്തില്‍ സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം

‘ഇനി കള്ളനും പൊലീസും കളിയും മോഷണമാണെന്ന് പറയുമോ?’; കോപ്പിയടി ആരോപണത്തില്‍ സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം

ഉണ്ണി ആര്‍ന്റെ 'ഒഴിവുദിവസത്തെ കളി' എന്ന കഥയും അതിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന സിനിമയും മോഷണമാണെന്ന ആരോപണത്തിന് മറുപടിയുമായി സനല്‍ കുമാര്‍ ശശിധരന്‍. ഉണ്ണി ആര്‍ ന്റെ കഥയല്ലാതെ ഇതുമായി ബന്ധപ്പെട്ടതോ സാദൃശ്യമുള്ളതോ ആയ മറ്റൊന്നും വായിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

ഉണ്ണിയുടെ കഥയാണ് തന്നെ പ്രചോദിപ്പിച്ചത്. അതിന് സിനിമയില്‍ ക്രെഡിറ്റുണ്ട്. വാസ്തവത്തില്‍ ഉണ്ണിയുടെ കഥയില്‍ നിന്നുതന്നെ ഏറെ വ്യത്യസ്തമാണ് സിനിമ. മോഷ്ടിച്ചു എന്ന് പറയുന്ന പുസ്തകമോ അതിനെ ഉപജീവിച്ചുണ്ടാക്കി എന്ന് പറയുന്ന നാടകമോ ടെലിസിനിമയോ ഒന്നും തന്നെ താന്‍ കണ്ടിട്ടില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

മൗലീകമല്ല എന്ന് തോന്നലുണ്ടായാല്‍ താന്‍ തന്നെയാവും പ്രോജക്ട് ആദ്യം ഉപേക്ഷിക്കുക. കേരളത്തിലെല്ലായിടത്തും എത്രയോ കാലങ്ങള്‍ക്ക് മുന്നേ പ്രചാരത്തിലുള്ള ഒരു നേരംപോക്ക് കളിയാണ് കള്ളനും പോലീസും കളി?. അതാണ് ഉണ്ണിയുടെ കഥയ്ക് ആധാരം. സമാനമായ സാഹചര്യങ്ങള്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും അത്തരത്തില്‍ നാടകീയമായ കഥകള്‍ സ്വാഭാവികമായും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എഴുത്തുകാരന്‍ എം രാജീവ് കുമാര്‍ ഉണ്ണി ആറിന്റെ 2003ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയ്ക്കും അതേപേരില്‍ സനല്‍കുമാര്‍ ശശിധരന്‍ 2015ല്‍ സംവിധാനം ചെയ്ത സിനിമയ്ക്കും സ്വിസ് നോവലിസ്റ്റ് ഫ്രെഡറിക് ഡ്യൂറന്‍മ്മറ്റിന്റെ ജര്‍മന്‍ കൃതിയുമായി 'അത്ഭുതകരമായ' സാദൃശ്യമുണ്ടെന്ന് ആരോപണമുയര്‍ത്തിയിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഉണ്ണി ആർ ന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയും അതിനെ അടിസ്ഥാനമാക്കി ഞാൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന സിനിമയും മോഷണമാണെന്ന് ആരോപിച്ചുകൊണ്ടുള്ള ലേഖനവും ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലെ കുറിപ്പുകളും ശ്രദ്ധയിൽപെട്ടു. സിനിമ ചെയ്‌യുന്പോഴോ അതിനുമുന്നെയോ ഉണ്ണി ആർ ന്റെ കഥയല്ലാതെ ഇതുമായി ബന്ധപ്പെട്ടതോ സാദൃശ്യമുള്ളതോ ആയ മറ്റൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ടും ഉണ്ണിയുടെ കഥയാണ് എന്നെ പ്രചോദിപ്പിച്ചതെന്നത് കൊണ്ടും അതിന് സിനിമയിൽ ക്രെഡിറ്റുള്ളതുകൊണ്ടും ഇതേക്കുറിച്ച് എന്തെങ്കിലും പറയേണ്ട കാര്യമില്ല എന്ന് കരുതിയതാണ്. പക്ഷെ വളരെയേറെ സുഹൃത്തുക്കൾ എന്റെ അഭിപ്രായം ചോദിക്കുന്നതുകൊണ്ട് ഇതെഴുതുന്നു. വാസ്തവത്തിൽ ഉണ്ണിയുടെ കഥയിൽ നിന്നുതന്നെ ഏറെ വ്യത്യസ്തമാണ് സിനിമ. മോഷ്ടിച്ചു എന്ന് പറയുന്ന പുസ്തകമോ അതിനെ ഉപജീവിച്ചുണ്ടാക്കി എന്ന് പറയുന്ന നാടകമോ ടെലിസിനിമയോ ഒന്നും തന്നെ ഞാൻ കണ്ടിട്ടുമില്ല. മൗലീകമല്ല എന്ന് തോന്നലുണ്ടായാൽ ഞാൻ തന്നെയാവും എന്റെ പ്രോജക്ട് ആദ്യം ഉപേക്ഷിക്കുക. കേരളത്തിലെല്ലായിടത്തും എത്രയോ കാലങ്ങൾക്ക് മുന്നേ പ്രചാരത്തിലുള്ള ഒരു നേരംപോക്ക് കളിയാണ് കള്ളനും പോലീസും കളി അതാണ് ഉണ്ണിയുടെ കഥയ്ക് ആധാരം. സമാനമായ സാഹചര്യങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലും അത്തരത്തിൽ നാടകീയമായ കഥകൾ സ്വാഭാവികമായും ഉണ്ടാവാൻ സാധ്യതയുമുണ്ട്. സിനിമയോ കഥയോ ആ കളി ഉണ്ടാക്കാൻ സാധ്യതയുള്ള നാടകീയത മാത്രമല്ല കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ ഇനിയിപ്പോൾ ആ കളി തന്നെ മോഷണമാണെന്ന് പറഞ്ഞ് ആരെങ്കിലും വരാൻ സാധ്യത കാണുന്നുണ്ട്. ആ കളി കളിച്ചിരുന്നവരെല്ലാം നൈതിക ബോധം കാരണം തലയുയർത്തി നടക്കരുതെന്ന് ലേഖനങ്ങളും വരുമായിരിക്കും. ഈ വിഷയത്തിൽ ഇതല്ലാതെ മറ്റൊന്നും പറയാനില്ല.