തന്നെ ബാഹുബലി 3ല്‍ നായകനാക്കാമോ എന്ന് വരുണ്‍ ധവാന്‍; നിര്‍ദയം തള്ളി കരണ്‍ ജോഹര്‍ 

July 17, 2017, 6:11 pm
തന്നെ ബാഹുബലി 3ല്‍ നായകനാക്കാമോ എന്ന് വരുണ്‍ ധവാന്‍; നിര്‍ദയം തള്ളി കരണ്‍ ജോഹര്‍ 
Film News
Film News
തന്നെ ബാഹുബലി 3ല്‍ നായകനാക്കാമോ എന്ന് വരുണ്‍ ധവാന്‍; നിര്‍ദയം തള്ളി കരണ്‍ ജോഹര്‍ 

തന്നെ ബാഹുബലി 3ല്‍ നായകനാക്കാമോ എന്ന് വരുണ്‍ ധവാന്‍; നിര്‍ദയം തള്ളി കരണ്‍ ജോഹര്‍ 

ഐഫ 2017ല്‍ വരുണ്‍ ധവാന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡിഷ്യൂം എന്ന ചിത്രത്തിന്റെ പേരില്‍ പുരസ്‌കാരം നേടിയിരുന്നു. ആ പുരസ്‌കാരം ഏറ്റുവാങ്ങി വളരെ വൈകാരികമായാണ് വരുണ്‍ സംസാരിച്ചത്. അവാര്‍ഡ് ദാനം നടക്കുന്ന ന്യൂയോര്‍ക്ക് നഗരം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും തന്റെ സഹോദരന്‍ ഈ നഗരത്തില്‍ നിന്നാണ് സിനിമാ സംവിധാനം പഠിച്ചതെന്നും വരുണ്‍ പറഞ്ഞു. അതേ നഗരത്തില്‍ വെച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ തന്റെ സഹോദരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് സന്തോഷകരമാണെന്നും വരുണ്‍ പറഞ്ഞു. പുരസ്‌കാരം തന്റെ സഹോദരന് വരുണ്‍ സമര്‍പ്പിക്കുകയും ചെയ്തു.

താന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന തമാശ വേഷങ്ങള്‍ക്കും ചോക്‌ളേറ്റ് ബോയ് കഥാപാത്രങ്ങള്‍ക്കും അപ്പുറത്ത് കുറെ കൂടി മികച്ച വേഷങ്ങള്‍ ചെയ്യണമെന്ന് ഐഫയില്‍ പങ്കെടുത്ത സെയ്ഫ് അലിഖാനോടും സംവിധായകന്‍ കരണ്‍ ജോഹറിനോട് പറയുകയും ചെയ്തു. ബാഹുബലി 3ല്‍ തന്നെ നായകനാക്കാന്‍ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്തു.

ബാഹുബലി 2 താങ്കളാണ് അവതരിപ്പിച്ചത്. ബാഹുബലി 3നെ കുറിച്ച് ആലോചിക്കുകയാണെങ്കില്‍ തന്നെ നായകനാക്കുമോ എന്നായിരുന്നു വരുണിന്റെ ചോദ്യം. എന്നാല്‍ ഈ ചോദ്യത്തെ കരണ്‍ ജോഹര്‍ പരിഗണിച്ചില്ല. പിന്നീട് സംസാരിക്കേണ്ട വിഷയമാണെന്നായിരുന്നു കരണിന്റെ മറുപടി. കരണ്‍ ജോഹര്‍-പ്രഭാസ് വീണ്ടും ഒന്നിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന സമയത്തായിരുന്നു വരുണിന്റെ ചോദ്യം.