ഓണത്തിന് ആദ്യമെത്തുക വെളിപാടിന്റെ പുസ്തകം, മോഹന്‍ലാല്‍-ലാല്‍ജോസ് സിനിമയുടെ ചിത്രീകരണത്തിന് പാക്ക്അപ്പ് 

July 23, 2017, 11:14 am
 ഓണത്തിന് ആദ്യമെത്തുക വെളിപാടിന്റെ പുസ്തകം, മോഹന്‍ലാല്‍-ലാല്‍ജോസ് സിനിമയുടെ ചിത്രീകരണത്തിന് പാക്ക്അപ്പ് 
Film News

മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസിന്റെ നായകനാകുന്ന വെളിപാടിന്റെ പുസ്തകം ചിത്രീകരണം പൂര്‍ത്തിയായി. ഇത്തവണത്തെ ഓണം റിലീസുകളില്‍ ആദ്യ ചിത്രമായാണ് വെളിപാടിന്റെ പുസ്തകം. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജനാണ് നായിക. രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍. നരനിലെ വേലായുധനോട് സാമ്യമുള്ള മീശ പിരിച്ച് മുണ്ട് മടക്കിക്കുത്തിയ വേഷപ്പകര്‍ച്ചയിലും താടി നീട്ടി കോളേജ് അധ്യാപകനായും മോഹന്‍ലാല്‍ എത്തുന്നു. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പലിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പം എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് വെളിപാടിന്റെ പുസ്തകം.

സിനിമയുടെ ഓഡിയോ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. സംവിധായകനായത് മുതല്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ എപ്പോഴുണ്ടാകുമെന്ന ചോദ്യം കേട്ടിരുന്നു. പല പ്രൊജക്ടുകളും ആലോചിച്ചെങ്കിലും നടന്നില്ല. മോഹന്‍ലാലിന് അനുയോജ്യമായ തിരക്കഥ ലഭിച്ചപ്പോഴാണ് ഒരുമിക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ ജോസ് നേരത്തെ പറഞ്ഞിരുന്നു. തീരദേശത്തുള്ള ഫീനിക്‌സ് കോളേജില്‍ അധ്യാപകനായെത്തുന്ന ആളാണ് മൈക്കിള്‍ ഇടിക്കുള. സ്ഥലം മാറിയെത്തിയ പ്രൊഫസറുടെ പുതിയ വെളിപാടുകള്‍ ചുറ്റുമുള്ളവര്‍ക്ക് പുതിയ കാര്യങ്ങളായിരുന്നു. എന്റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീതവും അജയന്‍ മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു.

ബുള്ളറ്റ് വിശ്വന്‍ എന്ന കഥാപാത്രമായി അനൂപ് മേനോനും, അധ്യാപകനായി സലിംകുമാറും ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, ജൂഡ് ആന്റണി ജോസഫ്, സിദ്ദീഖ്, അലന്‍സിയര്‍, വിജയ് ബാബു, പ്രിയങ്കാ നായര്‍, ചെമ്പന്‍ വിനോദ് എന്നിവരും സിനിമയിലുണ്ട്. തിരുവനന്തപുരത്ത് തുമ്പയിലും, മേനംകുളത്തും, ചേര്‍ത്തലയിലെ തീരപ്രദേശത്തുമാണ് സിനിമ ചിത്രീകരിച്ചത്.