കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ...; മോഹന്‍ലാല്‍ ചിത്രം വില്ലനിലെ ഗാനം പുറത്തിറങ്ങി- വീഡിയോ കാണാം...  

October 11, 2017, 4:42 pm
കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ...; മോഹന്‍ലാല്‍ ചിത്രം വില്ലനിലെ ഗാനം പുറത്തിറങ്ങി- വീഡിയോ കാണാം...  
Film News

കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ.... മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന വില്ലനിലെ ഗാനമെത്തി. മോഹന്‍ലാലും മഞ്ജുവാര്യരും ഭാര്യാ-ഭര്‍ത്താക്കന്മാരായി പ്രത്യക്ഷപ്പെടുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസാണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യുസിക്‌സ് സംഗീതം നല്‍കുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുമുണ്ട്. റോക്ക്ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. റെഡിന്റെ വെപ്പണ്‍ സിരീസിലുള്ള 'ഹെലിയം 8കെ' ക്യാമറയിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമ ഇന്ത്യയില്‍ ആദ്യമാവും.

പീറ്റര്‍ ഹെയിന്‍ ആണ് സംഘട്ടന സംവിധാനം. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റേത് തന്നെയാണ് രചന. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. ചിത്രം 27ന് തിയേറ്ററുകളിലെത്തും.