ആ നിമിഷം കാണാം; കമ്മട്ടിപ്പാടത്തെ ഗംഗയെ അംഗീകരിച്ച നിമിഷം  

September 11, 2017, 6:57 pm
ആ നിമിഷം കാണാം; കമ്മട്ടിപ്പാടത്തെ ഗംഗയെ അംഗീകരിച്ച നിമിഷം  
Film News
Film News
ആ നിമിഷം കാണാം; കമ്മട്ടിപ്പാടത്തെ ഗംഗയെ അംഗീകരിച്ച നിമിഷം  

ആ നിമിഷം കാണാം; കമ്മട്ടിപ്പാടത്തെ ഗംഗയെ അംഗീകരിച്ച നിമിഷം  

മികച്ച നടനുളള പുരസ്‌കാരം നടന്‍ വിനായകന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. കണ്ണൂര്‍ തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലാണ് വിനായകന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രമായി ഉജ്വല അഭിനയം കാഴ്ച വെച്ചതിനാണ് 2016ലെ സംസ്ഥാന സിനിമ പുരസ്‌കാരം വിനായകനെ തേടിയെത്തിയത്.

അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് വിനായകന്‍ ചടങ്ങിന് എത്തിയിരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കാന്‍ വിനായകന്റെ പേര് വിളിച്ചപ്പോള്‍ത്തന്നെ ആയിരങ്ങളുടെ കൈയടികള്‍. ഊര്‍ജ്ജസ്വലതയോടെ വേദിയിലേക്കെത്തിയ അദ്ദേഹം മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ആദ്യം കൈകൊടുത്തു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം വേദിയിലെ മുഴുവന്‍ പേരെയും വലംവെച്ച് സന്തോഷം പ്രകടിപ്പിച്ചു അദ്ദേഹം.