‘താരം വിനായകന്‍ തന്നെ’; മുന്‍നിര താരങ്ങള്‍ പങ്കെടുത്തില്ല; ആരവങ്ങള്‍ക്ക് നടുവില്‍ പുരസ്‌കാരം ഏറ്റുവാങ്ങി കമ്മട്ടിപ്പാടത്തിന്റെ നായകന്‍

September 10, 2017, 10:15 pm
‘താരം വിനായകന്‍ തന്നെ’; മുന്‍നിര താരങ്ങള്‍ പങ്കെടുത്തില്ല; ആരവങ്ങള്‍ക്ക് നടുവില്‍ പുരസ്‌കാരം ഏറ്റുവാങ്ങി കമ്മട്ടിപ്പാടത്തിന്റെ നായകന്‍
Film News

മികച്ച നടനുളള പുരസ്‌കാരം നടന്‍ വിനായകന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. കണ്ണൂര്‍ തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലാണ് വിനായകന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രമായി ഉജ്വല അഭിനയം കാഴ്ച വെച്ചതിനാണ് 2016ലെ സംസ്ഥാന സിനിമ പുരസ്‌കാരം വിനായകനെ തേടിയെത്തിയത്. കണ്ണൂരില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

  • സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്ന താരങ്ങള്‍ 

അവാര്‍ഡ് കിട്ടിയവര്‍ മാത്രമല്ല പുരസ്‌കാര ദാനചടങ്ങിന് എത്തേണ്ടത്. അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ സിനിമാ മേഖലയുടെ പരിഛേദം ഉണ്ടാകേണ്ടതാണ്. പ്രത്യേകം ആരും ക്ഷണിക്കാതെ തന്നെ ചടങ്ങിന് താരങ്ങള്‍ എത്തേണ്ടതായിരുന്നു. അവാര്‍ഡ് ലഭിച്ചവര്‍ മാത്രമാണ് പരിപാടിക്ക് എത്തിയത്. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. വരിക എന്നത് ഒരു വികാരമാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും സിനിമാമേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതിയുണ്ടാകണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളെ താരങ്ങള്‍ പോസിറ്റീവായിട്ട് വേണം കാണേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി ജെ.സി ഡാനിയേല്‍ പുരസ്‌കാര തുക ഒരു ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമായി ഉയര്‍ത്തിയ കാര്യവും ചടങ്ങില്‍ അറിയിച്ചു. നേരത്തെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.