വീരാപ്പള്ളി ശ്രീനിവാസന്‍ ഐപിഎസിന് 15 വയസ്സ്; രാം ഗോപാല്‍ വര്‍മ്മയോടൊപ്പം ജോലി ചെയ്യുക എന്നത് അന്ന് അംഗീകാരമായിരുന്നുവെന്ന് മോഹന്‍ലാല്‍ 

April 16, 2017, 11:20 am
വീരാപ്പള്ളി ശ്രീനിവാസന്‍ ഐപിഎസിന് 15 വയസ്സ്; രാം ഗോപാല്‍ വര്‍മ്മയോടൊപ്പം ജോലി ചെയ്യുക എന്നത് അന്ന് അംഗീകാരമായിരുന്നുവെന്ന് മോഹന്‍ലാല്‍ 
Film News

നടന്‍ മോഹന്‍ലാലും ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും ഒരുമിച്ച ചിത്രം കമ്പനി പുറത്തിറങ്ങിയിട്ട് 15 വര്‍ഷം. മോഹന്‍ലാലിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കമ്പനി. മോഹന്‍ലാല്‍ ചിത്രത്തില്‍ ചെയ്ത വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന കഥാപാത്രം ബോളിവുഡ് സിനിമാ ലോകത്തെ അന്ന് അമ്പരപ്പിച്ചിരുന്നു.

വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം മുംബൈ അധോലോകം അടക്കി വാണിരുന്ന മാലിക്, ചന്തു എന്നിവരുടെ വാഴ്ച അവസാനിപ്പിക്കുന്നതാണ് കഥ.

രാം ഗോപാല്‍ വര്‍മ്മ പുതിയ കാല ഇന്ത്യന്‍ സിനിമയുടെ പ്രയോക്താക്കാളില്‍ പ്രധാനിയായിരുന്നുവെന്നതും അന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് അംഗീകാരമായും കരുതുന്നത് കൊണ്ടാണ് കമ്പനിയില്‍ അഭിനയിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.

കമ്പനിയെന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണല്ലോ, അഭിനയിക്കുന്ന സമയത്ത് അത്തരമൊരു ചിത്രമാകുമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയായ സമയത്ത് എനിക്ക് തോന്നിയിരുന്നു. ഇത് വരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാവും ഈ ചിത്രമെന്ന്. എന്റെ എല്ലാ കണക്കുകള്‍ക്കും അപ്പുറത്തായിരുന്നു ചിത്രത്തിന്റെ പ്രകടനം. പടം സ്വീകരിക്കപ്പെട്ടു എന്ന പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ സ്വീകരിക്കപ്പെട്ടപ്പോള്‍. 
മോഹന്‍ലാല്‍

പിന്നീട് നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാതിരുന്നതും ഡേറ്റ് പ്രശ്‌നങ്ങളും ആയിരുന്നു പിന്നീട് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്നത്. നല്ല സ്‌ക്രിപ്റ്റും സമയവും ഒരുമിച്ചു വരികയാണെങ്കില്‍ ഇനിയും ബോളിവുഡില്‍ സിനിമകള്‍ ചെയ്യാനാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.