അറിയുമോ 102 വയസുള്ള ഈ അച്ഛനെയും 72കാരനായ മകനെയും? 

May 19, 2017, 4:58 pm
അറിയുമോ 102 വയസുള്ള ഈ അച്ഛനെയും 72കാരനായ മകനെയും? 
Film Update
Film Update
അറിയുമോ 102 വയസുള്ള ഈ അച്ഛനെയും 72കാരനായ മകനെയും? 

അറിയുമോ 102 വയസുള്ള ഈ അച്ഛനെയും 72കാരനായ മകനെയും? 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഋഷി കപൂറും വീണ്ടും വെളളിത്തിരയില്‍ ഒന്നിക്കുന്നു. 102 നോട്ട് ഔട്ട് എന്ന പുതുചിത്രത്തിലായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ അച്ഛനും മകനുമായാണ് ഇരുവരുമെത്തുന്നതെന്നാണ് വിവരം. 75 വയസുളള റിഷി കപൂര്‍ കഥാപാത്രത്തിന്റെ 102 വയസുകാരനായ അച്ഛനായിട്ടാണ് ബീഗ്ബി സിനിമയിലെത്തുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ട്വിറ്റര്‍ അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒട്ടനവധി റീട്വീറ്റുകളാണ് ഈ ട്വീറ്റിന് കിട്ടിയത്. ഉമേഷ് ശുക്ലയാണ് 102 നോട്ട് ഔട്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നതായി തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു.

എഴുത്തുകാരനും സംവിധായകനുമായ സൗമ്യ ജോഷിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 26 വര്‍ഷത്തിന് ശേഷം വീണ്ടും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് മനോഹരമായ അനുഭവമാണെന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു.

അമര്‍ അക്ബര്‍ അന്തോണി, കഭി കഭി, നസീബ്, കൂലി എന്നീ ചിത്രങ്ങളിലാണ് അമിതാഭ് ബച്ചനും ഋഷി കപൂറും മുന്‍പ് ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.