‘ആ സിനിമയാണ്, ദുല്‍ഖര്‍ എന്റെ നായകനാവാന്‍ കാരണം’; ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു 

August 12, 2017, 10:22 am
‘ആ സിനിമയാണ്, ദുല്‍ഖര്‍ എന്റെ നായകനാവാന്‍ കാരണം’; ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു 
Film Update
Film Update
‘ആ സിനിമയാണ്, ദുല്‍ഖര്‍ എന്റെ നായകനാവാന്‍ കാരണം’; ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു 

‘ആ സിനിമയാണ്, ദുല്‍ഖര്‍ എന്റെ നായകനാവാന്‍ കാരണം’; ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു 

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഏറെനാളായി വാര്‍ത്തകള്‍ പ്രചരിക്കുന്നെങ്കിലും ഇപ്പോഴാണ് അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയത്. യുടിവിയുടെ മുന്‍ ഉടമ റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച പ്രൊഡക്ഷന്‍ കമ്പനി 'ആര്‍എസ്‌വിപി' (റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സ്)യുടെ ആദ്യ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് കാലൂന്നുന്നത്. ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ 'രേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറുമുണ്ട്. സിനിമാ, നാടന അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഖര്‍ഷിന്റെയും അരങ്ങേറ്റ ചിത്രമാണിത്. ആദ്യസിനിമയില്‍ എന്തുകൊണ്ട് ദുല്‍ഖര്‍ സല്‍മാനെ തെരഞ്ഞെടുത്തു? ടൈംസ് ഓഫ് ഇന്ത്യയോട് മറുപടി പറയുകയാണ് ആകര്‍ഷ്. മണി രത്‌നം ചിത്രം മുതല്‍ ദുല്‍ഖറിനെ ശ്രദ്ധിക്കുന്നുണ്ടെന്നും പിന്നീട് പല മലയാളചിത്രങ്ങളും കണ്ടെന്നും പറയുന്നു അദ്ദേഹം. കൂട്ടത്തില്‍ ഒരു ദുല്‍ഖര്‍ ചിത്രത്തോടുള്ള പ്രത്യേക ഇഷ്ടം എടുത്തുപറയുന്നു ആകര്‍ഷ്.

ദുല്‍ഖറിനെ കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ മണി രത്‌നത്തിന്റെ ‘ഓ കാതല്‍ കണ്‍മണി’ മുതല്‍. പക്ഷേ എനിക്കേറ്റവുമിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചിത്രം ‘ചാര്‍ലി’യാണ്. അതില്‍ ദുല്‍ഖര്‍ ഗംഭീരമായി പെര്‍ഫോം ചെയ്തു. പിന്നീട് ബാംഗ്ലൂര്‍ ഡെയ്‌സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളും ഞാന്‍ കണ്ടു. ദുല്‍ഖറാണ് എന്റെ സിനിമയ്ക്ക് ഏറ്റവും അനുയോജ്യന്‍. 
ആകര്‍ഷ് ഖുറാന 
ബിജോയ് നമ്പ്യാരുടെ സോലോയില്‍ ദുല്‍ഖര്‍ 
ബിജോയ് നമ്പ്യാരുടെ സോലോയില്‍ ദുല്‍ഖര്‍ 

ബംഗളൂരു നിവാസിയായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റേത്. റിയലിസ്റ്റിക് കോമഡി ഗണത്തില്‍ പെടുന്നതാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. മിഥില പാക്കര്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രണയിനിയല്ലെന്നും. ഹുസൈന്‍ ദലാലിനൊപ്പം സംവിധായകന്റേത് തന്നെയാണ് രചന. സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയും കൊച്ചിയുമാണ്.

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകരുടെയും പേരുകള്‍ അക്കാര്യത്തില്‍ പറഞ്ഞുകേട്ടെങ്കിലും ഏറ്റവും അവസാനം മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് കേട്ടത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക് ഏറെ മതിപ്പുളവാക്കിയെന്നും ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.