പാട്ടുപാടി അഭിനയിക്കുന്ന നായികയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; മൂന്നാം ചിത്രം തമിഴില്‍ 

April 16, 2017, 2:08 pm
പാട്ടുപാടി അഭിനയിക്കുന്ന നായികയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; മൂന്നാം ചിത്രം തമിഴില്‍ 
Film Update
Film Update
പാട്ടുപാടി അഭിനയിക്കുന്ന നായികയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; മൂന്നാം ചിത്രം തമിഴില്‍ 

പാട്ടുപാടി അഭിനയിക്കുന്ന നായികയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; മൂന്നാം ചിത്രം തമിഴില്‍ 

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. തീയേറ്ററുകളില്‍ തരംഗം തീര്‍ത്ത നേരം, പ്രേമം എന്നീ സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് മൂന്നാം ചിത്രവുമായി എത്തുന്നു. മലയാളികളെ തെല്ലു നിരാശരാക്കി ഇത്തവണ തമിഴ് സിനിമയാണ് അല്‍ഫോണ്‍സ് ഒരുക്കുന്നത്.

'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍' എന്നി അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം എന്നു പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസറ്റിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്. കാര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ അതീവ സന്തോഷമാണെന്നും അല്‍ഫോണ്‍സ് പറയുന്നു.

തന്റെ ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ എന്നും അല്‍ഫോണ്‍സ് പറയുന്നു. കാരണം, ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോണ്‍സ് സൂചിപ്പിച്ചിട്ടുണ്ട്.

കൂടാതെ, സിനിമയിലേക്കായി രണ്ടു സഹസംവിധായകരെ കൂടി അല്‍ഫോണ്‍സ് തേടുന്നുണ്ട്. തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം. അതു മാത്രമെ ഞാന്‍ തേടുന്ന യോഗ്യതയെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. എന്ന അഡ്രസില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ അയക്കാമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ശ്രേയ ഗോഷാലിനെ പോലൊരു കുട്ടിയെ പ്രേതീക്ഷിച്ചുകൊണ്ടാണ് ഈ ഫെയ്‌സ്ബുക്ക് പേസ്റ്റ് ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതെന്ന് അല്‍ഫോണ്‍സ് പറയുന്നു. അല്‍ഫോണ്‍സ് പുത്രന്റെ സിനിമക്കായി കാത്തിരുന്ന മലയാളികള്‍ നിരാശ രേഖപ്പെടുത്തി സംവിധായകന്റെ പോസ്റ്റിന് താഴെ കമന്റ് ധാരാളം എത്തുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,