‘കട്ടപ്പ’ ഒന്‍പത് വര്‍ഷം മുന്‍പ് കാവേരി നദീജലത്തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു; ബാഹുബലി-2 കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍! 

April 18, 2017, 11:52 am
‘കട്ടപ്പ’ ഒന്‍പത് വര്‍ഷം മുന്‍പ് കാവേരി നദീജലത്തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു; ബാഹുബലി-2 കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍! 
Film Update
Film Update
‘കട്ടപ്പ’ ഒന്‍പത് വര്‍ഷം മുന്‍പ് കാവേരി നദീജലത്തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു; ബാഹുബലി-2 കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍! 

‘കട്ടപ്പ’ ഒന്‍പത് വര്‍ഷം മുന്‍പ് കാവേരി നദീജലത്തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു; ബാഹുബലി-2 കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍! 

ഇന്ത്യയൊട്ടുക്കും സിനിമാപ്രേമികളുടെ കാത്തിരിപ്പേറ്റിയ എസ്.എസ്.രാജമൗലിയുടെ 'ബാഹുബലി 2'വിന്റെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ 'കട്ടപ്പ'യെ അവതരിപ്പിക്കുന്ന സത്യരാജ് കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകത്തിനെതിരേ സംസാരിച്ചുവെന്നാരോപിച്ച് കര്‍ണാടക അനുകൂല സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഘടനകള്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവന സത്യരാജ് നടത്തിയത് ഇന്നോ ഇന്നലെയോ ആണെന്ന് ധരിക്കണ്ട. ഒന്‍പത് വര്‍ഷം മുന്‍പ് അദ്ദേഹം അത്തരത്തില്‍ സംസാരിച്ചുവെന്നാണ് സംഘടനകളുടെ അവകാശവാദം!

കാവേരി നദീജല വിഷയത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ നടന്നൊരു പ്രതിഷേധസമരത്തില്‍ സത്യരാജ് കര്‍ണാടകത്തിനെതിരെയും സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വടല്‍ നടരാജിനെതിരെയും സംസാരിച്ചുവെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ബാഹുബലി-2 റിലീസിനെതിരായ പ്രചരണത്തിലും വടല്‍ നടരാജാണ് ഇപ്പോള്‍ മുന്‍നിരയിലുള്ളത്. ഒരു രാഷ്ട്രീയവിവാദമാവാനുള്ള സാധ്യത തെളിഞ്ഞതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കര്‍ണാടക റിലീസിനായി വിതരണക്കാരോ തീയേറ്റര്‍ ഉടമകളോ രംഗത്തെത്തിയിട്ടില്ല. ഒന്‍പത് വര്‍ഷം മുന്‍പ് നടത്തിയ പ്രസ്താവനയില്‍ മാപ്പ് സത്യരാജ് മാപ്പ് പറയണമെന്നും അതിന് തയ്യാറാവാത്തപക്ഷം ബാഹുബലി-2 കര്‍ണാടകയില്‍ റിലീസിന് അനുവദിക്കില്ലെന്നുമാണ് വടല്‍ നാഗരാജ് ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി.

ബാഹുബലി-1 അന്ത്യത്തില്‍ കട്ടപ്പയും ബാഹുബലിയും 
ബാഹുബലി-1 അന്ത്യത്തില്‍ കട്ടപ്പയും ബാഹുബലിയും 
കര്‍ണാടകയിലെ ഒരു സ്‌ക്രീനിലും ബാഹുബലി-2 പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. ഞങ്ങള്‍ സിനിമയ്‌ക്കെതിരല്ല. മറിച്ച് കട്ടപ്പയെ അവതരിപ്പിച്ച സത്യരാജിനെതിരാണ്. മാന്യതയുടെ എല്ലാ അതിരുകളും വിടുന്നതായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും വിഡ്ഢിത്തം പുലമ്പുകയായിരുന്നു അദ്ദേഹം. കാവേരി നദീജല തര്‍ക്കത്തില്‍ ഞങ്ങള്‍ കര്‍ണാടകയിലും പ്രതിഷേധസമരങ്ങള്‍ നടത്തിയിരുന്നു. പക്ഷേ അതൊന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കെതിരായിരുന്നില്ല. 
വടല്‍ നാഗരാജ് 

ഒരു നടനോടുള്ള എതിര്‍പ്പ് മൂലം അദ്ദേഹം അഭിനയിച്ച സിനിമയ്‌ക്കെതിരേ തിരിയുന്നത് ദു:ഖകരമാണെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലി പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തോളമായി ഞാന്‍ സത്യരാജിനൊപ്പം ജോലി ചെയ്യുന്നു. ആരെയെങ്കിലും മുറിവേല്‍പ്പിക്കുംവിധം സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്ന് എനിക്ക് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല. ചില വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ആരോ പോസ്റ്റ് ചെയ്തു. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത് ഒന്‍പത് വര്‍ഷം മുന്‍പുള്ളതാണെന്ന് മനസിലായത്. അതിനുശേഷം സത്യരാജ് അഭിനയിച്ച മുപ്പതോളം സിനിമകള്‍ കര്‍ണാടകയില്‍ റിലീസായി. ബാഹുബലി ഒന്നാംഭാഗത്തിന്റെ റിലീസിനും അവിടെ തടസ്സമൊന്നുമുണ്ടായില്ല. ഇപ്പോള്‍ രണ്ടാംഭാഗത്തിന്റെ റിലീസിന് മുന്നോടിയായാണ് പൊടുന്നനെ ഒരു പ്രതിസന്ധിയുണ്ടാവുന്നത്. ഈ സമയത്ത് ഇത്തമൊരു പ്രശ്‌നമുയര്‍ത്തുന്നത് ശരിയല്ല. 
എസ്.എസ്.രാജമൗലി 

ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ വമ്പന്‍ റിലീസിന് തയ്യാറെടുക്കുകയാണ് ബാഹുബലി-2. അതിനിടെയാണ് കര്‍ണാടക റിലീസ് അപ്രതീക്ഷിത പ്രതിസന്ധിയെ നേരിടുന്നത്.