ആമിറിന് ചൈനയില്‍ ഇത്രയും ആരാധകരോ? പികെയുടെ ‘103 കോടി’ തകര്‍ക്കാന്‍ വമ്പന്‍ റിലീസുമായി ദംഗല്‍ 

April 18, 2017, 7:04 pm
ആമിറിന് ചൈനയില്‍ ഇത്രയും ആരാധകരോ? പികെയുടെ ‘103 കോടി’ തകര്‍ക്കാന്‍ വമ്പന്‍ റിലീസുമായി ദംഗല്‍ 
Film Update
Film Update
ആമിറിന് ചൈനയില്‍ ഇത്രയും ആരാധകരോ? പികെയുടെ ‘103 കോടി’ തകര്‍ക്കാന്‍ വമ്പന്‍ റിലീസുമായി ദംഗല്‍ 

ആമിറിന് ചൈനയില്‍ ഇത്രയും ആരാധകരോ? പികെയുടെ ‘103 കോടി’ തകര്‍ക്കാന്‍ വമ്പന്‍ റിലീസുമായി ദംഗല്‍ 

വലുപ്പംകൊണ്ട് ഹോളിവുഡിന് പോലും താല്‍പര്യമുള്ള ചലച്ചിത്രവിപണിയാണ് ചൈനയുടേത്. ലോകസിനിമയില്‍ ഇതുവരെയുള്ള എല്ലാ ഇനിഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെയും പിന്നിലാക്കി 'ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്' പരമ്പരയിലെ എട്ടാംചിത്രത്തിന്റെ കണക്കുകള്‍ കഴിഞ്ഞ പുറത്തുവന്നപ്പോഴും ചൈനീസ് വിപണി അതിന്റെ വലുപ്പം വിളിച്ചറിയിച്ചു. ലോകമാകമാനമുള്ള 60 രാജ്യങ്ങളില്‍നിന്ന് 529 മില്യണ്‍ ഡോളര്‍ ചിത്രം വാരിയപ്പോള്‍ അതില്‍ 190 മില്യണും ചൈനയില്‍ നിന്നുള്ളതായിരുന്നു. യുഎസിലെ ആഭ്യന്തരവിപണിയില്‍ നിന്ന് ലഭിച്ചതുപോലും ഇതില്‍ താഴെയായിരുന്നു. 100.2 മില്യണ്‍ ഡോളര്‍. ഹോളിവുഡ് സിനിമകളെ ഏറെക്കാലമായി ചൈനീസ് പ്രേക്ഷകര്‍ നന്നായി വരവേല്‍ക്കാറുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വലിയ പ്രിയമുണ്ടായിരുന്നില്ല അടുത്തകാലം വരെ.

Boxer Zou Shiming teaching Chinese to ‪Aamir khan‬ 😄 🈲🉐

A post shared by Aamir Khan (@insta_aamirkhan) on

Another success In Taiwan 🇹🇼 DANGAL

A post shared by Aamir Khan (@insta_aamirkhan) on

അതിന് മാറ്റമുണ്ടാക്കിയത് ആമിര്‍ഖാന്‍ ചിത്രങ്ങളാണ്. 3 ഇഡിയറ്റ്‌സും ധൂം 3-മൊക്കെ ഭേദപ്പട്ട പ്രതികരണം നേടിയപ്പോള്‍ 2014ല്‍ പുറത്തിറങ്ങിയ പികെ അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു. അതുവരെ ചൈനയില്‍ ഒരിന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത പ്രേക്ഷകപ്രീതി പികെ സ്വന്തം പേരിലാക്കി. 103 കോടി രൂപയാണ് ചൈനീസ് റിലീസില്‍ നിന്ന് പികെയുടെ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ റിലീസുകളും ചൈനയിലെത്തി, ബാഹുബലി-1 ഉള്‍പ്പെടെ. പക്ഷേ അവയ്‌ക്കൊന്നും പികെയുടെ അടുത്തെത്താനായില്ലെന്ന് മാത്രം. ഇപ്പോഴിതാ ആഭ്യന്തരവിപണിയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ആമിറിന്റെ ഏറ്റവും പുതിയ ചിത്രം ദംഗല്‍ ചൈനയില്‍ എത്തുകയാണ്.

Aamir khan at the opening of BJIFF 2017 earlier today

A post shared by Aamir Khan (@insta_aamirkhan) on

മെയ് മാസത്തില്‍ ചൈനയില്‍ വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രചരണത്തിനായി ആമിര്‍ രാജ്യത്തെത്തി. ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞായറാഴ്ച നടന്ന പ്രിവ്യൂ പ്രദര്‍ശനത്തില്‍ ആരാധകരോടൊപ്പം അദ്ദേഹം പങ്കെടുത്തു. 'ഷുആയ് ജിയാവോ ബാബ' (ഗുസ്തി പിടിക്കാം അച്ഛാ) എന്നാണ് ചൈനീസ് പതിപ്പിന്റെ ടൈറ്റില്‍. ബെയ്ജിംഗ് ചലച്ചിത്രോത്സവത്തിനെത്തിയ ആമിറിനെ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. റിലീസിന് മുന്‍പുള്ള പ്രചരണത്തിനായി വരും ദിവസങ്ങളില്‍ ഷാങ്ഹായ്, ചെങ്ഡു എന്നീ സ്ഥലങ്ങളിലും ആമിര്‍ എത്തും. സംവിധായകന്‍ നിതേഷ് തിവാരിയും ഒപ്പമുണ്ട്.

早上好 ✌🏻 Good Morning from China 🇨🇳

A post shared by Aamir Khan (@insta_aamirkhan) on